Pineapple Chutney പൈൻ ആപ്പിൾ ചമ്മന്തി

പൈനാപ്പിൾ ജാം ഒന്നു പരീക്ഷിക്കാം എന്നു കരുതി അടുക്കളയിൽ കയറി പണി തുടങ്ങി . ഞാൻ എന്താ കാണിക്കുന്നേ എന്നും നോക്കി അമ്മ വന്നു പിന്നിൽ നിന്നു. അമ്മയെ ഒന്നു ഞെട്ടിച്ചു കളയാം എന്നു കരുതി നിക്കുമ്പോളുണ്ട് ആള് ഞാൻ അരിഞ്ഞു വച്ചിരിക്കുന്ന പൈനാപ്പിളീന്ന് കുറച്ച് പീസ് പെറുക്കി മിക്സീടെ ജാറിലേക്കിടുന്നു. എന്നെ സഹായിക്കാൻ വന്നതാവൂന്നു കരുതി ഞാൻ ബാക്കിയുള്ള പൈനാപ്പിൾ കൂടി നീക്കി വച്ചു കൊടുത്തു . അപ്പഴ്ക്കും എന്നെ ഞെട്ടിച്ച് കൊണ്ട് അമ്മ അതിലേക്ക് പച്ചമാങ്ങ രണ്ടു കഷണം അരിഞ്ഞിട്ടു. പിന്നാലെ ഇഞ്ചിയും പച്ചമുളകും. എന്നെ സഹായിക്കലല്ല ഉദ്ദേശം എന്നു മനസിലായപ്പോ നീക്കി വച്ച പ്ലേറ്റ് തിരിച്ചെടുത്ത് ഞാൻ ഒറ്റയ്ക്ക് പണി തുടർന്നു . അമ്മ അപ്പഴ്ക്കും കുറച്ച് തേങ്ങയും ചിരകിയിട്ട് ഉപ്പും ചേർത്ത് മിക്സി കറക്കി. അവസാനം കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് ഉരുട്ടി പ്ലേറ്റിലാക്കിയപ്പഴ്ക്കും എൻറെ കൺട്രോളു പോയി . തൽക്കാലത്തേക്ക് ജാമിനോട് വിട പറഞ്ഞ് അമ്മയുണ്ടാക്കിയ ചമ്മന്തിയും കൂട്ടി ചോറുണ്ടു.. അല്ലേലും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോളം രുചി വേറെന്തിനാ ഉള്ളത് അല്ലേ?
NB. അമ്മ ഇച്ചിരി മുളകുപൊടി ചേർത്തൂന്ന് തോന്നുന്നു. നല്ല എരിവുണ്ടായ്രുന്നു
Pineapple Chutney Ready

Leave a Reply

Your email address will not be published. Required fields are marked *