Pazhankanji – പഴങ്കഞ്ഞി
കൂട്ടുകാരെ, ഇന്നലെ ഞാൻ കപ്പ വേവിച്ചു തിന്ന കാര്യം നാല് പേരെ അറിയിക്കാൻ ഇവിടെ പോസ്റ്റി.അപ്പോൾ നാനൂറിൽ അധികം പേർ അറിഞ്ഞു.അതുകൊണ്ടു ഇന്നു ഞാൻ പഴങ്കഞ്ഞി കുടിച്ച കാര്യം നാല്പതു പേരെ അറിയിക്കണം എന്ന് ഒരു ചിന്ത.
ഏതായാലും അടുക്കളയിൽ കയറിയല്ലോ കുറച്ചു പഴങ്കഞ്ഞി മഹത്വം അങ്ങ് പറഞ്ഞേക്കാം.പഴങ്കഞ്ഞി കുടിക്കുന്നത് കൊണ്ട് ദഹനക്കുറവ് ബ്ലഡ് പ്രഷർ കൊളെസ്ട്രോൾ കാൻസർ ഒക്കെ കുറക്കാൻ സാധിക്കും.ഇതിൽ ഗുഡ് ബാക്ടീരിയയും സെലീനിയം അടങ്ങിയിരിക്കുന്നത് കൊണ്ട് ചർമം നല്ലപോലെ ഷൈൻ ചെയ്യും.anitioxidants അടങ്ങിയതിനാൽ പല രോഗത്തെയും ചെറുത്തു നിർത്താം.ഇതൊക്കെ പോട്ടെ.പഴങ്കഞ്ഞി ശരീരത്തെ തണുപ്പിക്കും എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാം.ഇല്ലെങ്കിൽ നല്ല ചൂടുള്ള ദിവസം ഒന്ന് കഴിച്ചു നോക്കൂ.അര മണിക്കൂർ കഴിഞ്ഞു ശരീരം എങ്ങനെ ഉണ്ട് എന്ന് പറയൂ.
പിന്നെ ഇത് ഉണ്ടാക്കാനത്ര എളുപ്പം ഒന്നും അല്ല.ഒരു ഉദാഹരണം പറയട്ടെ.ഇവിടെ ഉള്ള വക്കീലമ്മാർ എന്നെ ഓടിക്കരുതേ.” കൊലപാതകം എന്ന് പറഞ്ഞാൽ premeditated and calculated cold ആക്ഷൻ”എന്നാണല്ലോ.എന്നു പറഞ്ഞ പോലെ പഴങ്കഞ്ഞി കുടിക്കണം എങ്കിൽ അല്പം premeditated ആക്ഷൻ വേണം.ആക്ഷൻ പറഞ്ഞു തരാം.
തലേ ദിവസം അത്താഴത്തിനു അരി ഇടുമ്പോൾ അല്പം കൂടുതൽ ഇടുക. അല്ലെങ്കിൽ വിളമ്പുമ്പോൾ എല്ലാവര്ക്കും കുറേശെ കൊടുക്കുക എന്തായാലും ചോറ് മിച്ചം വരണം.വേവ് കൂടി പോകരുത്.മിച്ചം വന്ന ചോറ് ഒരു മൺകലത്തിൽ ഇടുക.നിറയെ വെള്ളം ഒഴിച്ച് ഒന്ന് ചുറ്റിച്ചു അടച്ചു വെക്കുക.അടുക്കളയിൽ ആ പാതകത്തു തന്നെ ഇരിക്കട്ടെ.
ഇനിയും പിറ്റേ ദിവസം വീട്ടുപണി ഒക്കെ കഴിഞ്ഞു പാത്രം കഴുക്ക് തുടങ്ങും മുമ്പ് ഈ കഞ്ഞി ഒരു കിണ്ണത്തിൽ എടുക്കുക.എന്നിട്ടു പാത്രം കഴുക്ക് കൂടി കഴിഞ്ഞിട്ട് വന്നു അല്പം തൈരും ഉപ്പും നല്ല പച്ച കാന്താരിയും പൊട്ടിച്ചു അങ്ങ് കഴിക്കുക.കടുമാങ്ങ അച്ചാർ ഉണ്ടെങ്കിൽ അല്പം എടുത്തോ.
ടിപ്സ് ചോറ് ഉണ്ടാക്കുമ്പോൾ അരി കുതിർത്തിട്ടു ഉണ്ടാക്കിയാൽ കുഴഞ്ഞു പോവില്ല.സോഫ്റ്റ് ആയി ഇരിക്കും.തണുത്താലും ഹാർഡ് ആവില്ല.കുതിരാൻ ബസുമതി ആണെങ്കിൽ 30 മിനിറ്റ മതി.കുത്തരി/ചാക്കരി/
ഞാൻ ഇവിടെ ബാസ്മതി അബ്സോർപ്ഷൻ രീതിയിൽ ഉണ്ടാക്കിയത് ആണ്.
പഴുത്ത കാന്താരിക്ക് പുകച്ചിൽ കുറയും.അല്പം ഫ്ളവറും നല്ലതു ആണ്.
എനിക്ക് ഒരു കിണ്ണത്തിന്റെ കുറവുണ്ട്.