Pazham Nirachathu

Pazham Nirachathu പഴം നിറച്ചത്..

Pazham Nirachathu
ആദൃം കുറച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി തേങ്ങ ചിരകിയത് നെയ്യിൽ വറുക്കുക ഇതിലേക്ക് ആവശൃമുള്ളപഞ്ചസാരയും ഏലക്കാപൊടിയുംചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക..ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഉള്ളിലുള്ള കറുത്ത കുരുവും നാരും മാറ്റുക.ഇതിലേക്ക് മാറ്റിവെച്ച ഫില്ലിംഗ് നിറക്കുക..കുറച്ച് മൈദ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി അതിൽ ഏത്തപ്പഴം മുക്കിവെളിച്ചെണ്ണ ചൂടാക്കി ചെറിയ തീയിൽ വറുത്തെടുക്കുക. രുചികരമായ പഴം നിറച്ചത് റെഡി