പനീർ ബട്ടർ മസാല Paneer Butter Masala

Paneer Butter Masala

ആവശ്യം ഉള്ള സാധനങ്ങൾ

പനീർ -250 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -2 സ്പൂൺ വീതം
സവാള -1 ചെറുതായി അരിഞ്ഞത്
തക്കാളി -2 ചെറുതായി അരിഞ്ഞത്
മുളക് പൊടി -2 സ്പൂൺ
മഞ്ഞൾ podi-1/2 സ്പൂൺ
കശുവണ്ടി -7-8 എണ്ണം
ഗരംമസാല -1 സ്പൂൺ
ഫ്രഷ് ക്രീം -4 സ്പൂൺ
കസൂരി മേത്തി -1/4 സ്പൂൺ
എണ്ണ, ബട്ടർ, ഉപ്പു

തയ്യാറാക്കുന്ന വിധം
പാനിൽ ബട്ടർ ഇട്ടു ചൂടാവുമ്പോൾ പനീർ ഇട്ടു ചെറിയ ഗോൾഡൻ കളർ ആവുന്ന വരെ വറുത്തു എടുക്കുക.
പനീർ എടുത്തു മാറ്റിയ ശേഷം അല്പം എണ്ണ ഒഴിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള, കശുവണ്ടി എന്നിവ ഇട്ടു വഴറ്റുക.
ഇതിലേക്ക് മഞ്ഞൾ പൊടിയും, മുളക് പൊടിയും, ഗരം മസാലയും ചേർത്തു പച്ച മണം മാറുമ്പോൾ തക്കാളി, ഉപ്പു, കസൂരി മേത്തി ചേർക്കുക.. അല്പംവെള്ളം ഒഴിച്ചു 10 മിനിറ്റ് വേവിക്കുക.
ഇത് ചൂട് ഒന്ന് കുറഞ്ഞാൽ മിക്സിയിൽ ഇട്ടു നന്നായി അരച്ച് എടുക്കുക. ഇത് അരിച്ചു എടുക്കണം.
പാനിൽ അല്പം ബട്ടർ ഇട്ട ശേഷം അരിച്ചു വെച്ച ഗ്രേവി ഒഴിച്ചു തിളച്ചു വരുമ്പോൾ ഫ്രഷ് ക്രീം ചേർക്കണം. ഉപ്പു നോക്കി വേണം എങ്കിൽ ചേർക്കുക വീണ്ടും തിളച്ചു വരുമ്പോൾ ഫ്രൈ ആക്കി വെച്ച പനീർ കൂടി ചേർത്തു ചൂടായി വരുമ്പോൾ stove ഓഫ്‌ ചെയ്യാം.
വിളമ്പുമ്പോൾ അല്പം ഫ്രഷ് ക്രീം, കസൂരി മേത്തി കൂടി മുകളിൽ തൂവിയാൽ കിടു ലുക്ക്‌ ആവും.