ചെറുപരിപ്പ് പാലട പായസം / Cherupayar Parippu / Palada Payasam
ചെറുപയർ പരിപ്പ് 1 1/2 കപ്പ്
ശർക്കര പൊടിച്ചത് 1 1/4 കപ്പ്
പാലട(അട നുറുക്ക്) 4/3 കപ്പ്
പഞ്ചസാര (optional) 2ടേബിൾ സ്പൂൺ
പാൽ കാച്ചിയത് 3കപ്പ്
(തേങ്ങാപ്പാൽ ചേർക്കുന്നില്ല)
ഏലക്ക 2 പൊടിച്ചത്
ജീരകം ,ചുക്ക് പൊടിച്ചത് 1/4 ടീസ്പൂൺ വീതം
വറുത്തിടാൻ
തേങ്ങാകൊത്ത് ,
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
ഇവ കുറച്ച് വീതം
നെയ്യ്
ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പരിപ്പ് ,അട ഇവ ചെറുതായി റോസ്റ്റ്
ചെയ്യുക
,ഇതിലേക്ക് പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് വേവാൻ വെക്കുക ,
പകുതി വേവാകുമ്പോൾ
വെള്ളം ചേർത്ത് കഴുകി അരിച്ചടുത്ത ശർക്കര ചേർത്ത് വേവിക്കുക …
കുറുകി വെന്തു വരുമ്പോൾ തീ കുറച്ച് പകുതി പാൽ സാവധാനം ചേർക്കുക ,ഇത് കുറുകി വരുമ്പോൾ ബാക്കി പാൽ ചേർക്കാം …
ഇത് തിള വന്ന് കുറുകുന്നതിന് മുൻപ് , പൊടികളും ,വറുക്കാനുള്ള ചേരുവകൾ നെയ്യിൽ വറുത്തെടുത്തതും ചേർത്ത് വാങ്ങാം
(ഞാൻ ,വീട്ടിൽ തന്നെ ചെറുപയർ വറുത്താണ് പരിപ്പ് എടുത്തത് ഇതാണ് കൂടൂതൽ സ്വാദ് മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം