പാൽക്കട്ട Paal Katta

പാൽക്കട്ട Paal Katta

ഗോതമ്പ് പൊടി 1 കപ്പ്
പഞ്ചസാര പൊടിച്ചത് 1/2 കപ്പ്
പാൽപ്പൊടി 4 ടേബിൾ സ്പൂൺ
ഡാൾഡ 50 gm
നെയ് 2 ടേബിൾ സ്പൂൺ

പാൻ ചൂടാക്കി ചെറുതീയിൽ നിറം മാറാതെ ഗോതമ്പ് പൊടി 4 മിനിറ്റ് വറുക്കുക ( എന്റേത് നിറം മാറി ). ഇതിലേക്ക് പൊടിച്ച പഞ്ചസാരയും ,പാൽപ്പൊടിയും ചേർത്തിളക്കുക. ഇതിലേക്ക് മെൽറ്റാക്കിയ ഡാൾഡയും ,നെയും ചേർത്ത് ചെറുതിയിൽ 5, 6 മിനിറ്റ് കൈ വിടാതെ ഇളക്കി കൊടുക്കുക .ഇത് നെയ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി പ്രസ് ചെയ്തു ഷേപ്പാക്കി തണുത്തതിന് ശേഷം വരഞ്ഞു വെക്കുക. ഫ്രിഡ്ജിൽ വെച്ചു അല്പ സമയം തണുപ്പിച്ച ശേഷം കട്ട് ചെയ്തു കഴിക്കാം.

Fathima Sami