Orange Jelly

Orange Jelly – ഓറഞ്ച് ജെല്ലി

ഓറഞ്ച് സീസൺ ആഘോഷമാക്കാം…നൂറ് രൂപയ്ക്കു ഒന്നര രണ്ടു കിലോ ഓറഞ്ച് കിട്ടുബോൾ വറൈറ്റിസ് ട്രൈ ചെയ്യാം…വെറും മൂന്ന് ചേരുവകൾ കൊണ്ട് ഓറഞ്ച് ജെല്ലി ഉണ്ടാക്കാം…മോൾഡ്സ് ഇല്ലെങ്കിലും ഓറഞ്ച് തോലിൽ ഉണ്ടാക്കാം..
വീഡിയോ കാണാം

ചേരുവകൾ
………………….
ഓറഞ്ച് ജ്യൂസ് – 4 ഓറഞ്ച്
പഞ്ചസാര – 2 TBS
ജലാറ്റിൻ – 11/ 2 TBS in 4 TBS ചെറുചൂട് വെള്ളത്തിൽ

വെള്ളം ചേർക്കാതെ അടിച്ചു അരിച്ചെടുത്ത ജ്യൂസിലേക്കു പഞ്ചസാര ചേർക്കാം…ചെറു ചൂടുവെള്ളത്തിൽ ജലാറ്റിൻ അലിയിപ്പിച്ചു അതും ചേർത്ത് ഓറഞ്ച് തോളിലോ സിലിക്കോൺ മോൾഡിലോ ഒഴിച്ച് നാലോ അഞ്ചോ മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യാം…ഫ്രീസറിൽ വെക്കേണ്ടതില്ല….ട്രൈ ചെയ്യാൻ നോക്കുമല്ലോ…സ്നേഹം

Deepa Justine Francis