മുട്ട വാഴഇലയിൽ പൊരിച്ചത് Omlette Cooked in Banana Leaf

Omlette Cooked in Banana Leaf
ഇന്ന് ഒരു നൊസ്റ്റു ആണ് ഇത് അമ്മുമ്മ ഉള്ളപ്പോൾ തറവാട്ടിൽ ചെന്നാൽ പെട്ടന്ന് ഉണ്ടാക്കി തരും എന്തായിരുന്നു ആ ടേസ്റ്റും വാഴഇലവാടിയ മണവും ഓർക്കാൻ വയ്യാ ഇന്ന് അതൊന്നു കഴിക്കാൻ തോന്നി ഉണ്ടാക്കിയത് ടേസ്റ്റു ഉണ്ട് എങ്കിലും അമ്മുമ്മയുടെ അത്ര പോരാ എന്നാൽ നോക്കാം
2 കോഴിമുട്ട രണ്ടു സ്പൂൺ തേങ്ങാതിരുമിയത്കൊച്ചു ഉള്ളി അരിഞ്ഞത് 10 എണ്ണം 4 പച്ചമുളക് ഒരു കഷണം ഇഞ്ചി ഒരു തണ്ട് കറിവേപ്പില ഉപ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ കൊച്ചു ഉള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില ചെറുതായി അരിഞ്ഞ്തിൽ തേങ്ങായും മുട്ടയും ഉപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്തു വെക്കുക പാൻ ചൂടാക്കി അതിൽ വാഴയിലവെച്ച് മുട്ട കൂട്ട് അതിൽ ഒഴിച്ച് അടച്ചു തീ കുറച്ചുവെച്ച് 10 മിനിട്ട് ശേഷം വേറേ ഒരു ഇലയിലേക്ക് മറിച്ചിട്ട് ആവശവും വാട്ടി എടുക്കുക
സൂപ്പർ ടേസ്റ്റ്