Mutton Roast

Mutton Roast || നല്ല നാടൻ മട്ടൻ കുരുമുളകിട്ട് വരട്ടിയത്

Mutton Roast || നല്ല നാടൻ മട്ടൻ കുരുമുളകിട്ട് വരട്ടിയത്

Mutton Roast
Mutton Roast

ചേരുവകൾ

മട്ടൻ – 1/2 kg (with bones)
സവാള-2
തക്കാളി – 1
പച്ചമുളക് – 2
ഇഞ്ചി പേസ്റ്റ്-1 tsp
വെളുത്തുള്ളി പേസ്റ്റ് – 1 tsp
മഞ്ഞപ്പൊടി- 1/2 tsp
മല്ലിപ്പൊടി – 1 1/2 tsp
മുളക് പൊടി – 1 1/2 tsp
കുരുമുളക് പൊടി – 1 tsp
കറിവേപ്പില – 2 തണ്ട്
വെള്ളം – 1/4glass
വെളിച്ചെണ്ണ – 2 tbs
ഏലയ്ക്ക- 2
ഗ്രാംപു – 2
പട്ട-1small piece
പെരുംജീരകം – 1 tsp
ഉപ്പ് –

തയ്യാറാക്കുന്ന വിധം

ഏലയ്ക്ക,ഗ്രാംപു,പട്ട,പെരുംജീരകം ഇവ ചൂടാക്കിയ ശേഷം ചതച്ചെടുക്കുക.ഇങ്ങനെ ചതച്ചെടുത്ത ഗരം മസാലയും 1/4 tsp മഞ്ഞപ്പൊടിയും 1 tsp മല്ലിപ്പൊടിയും 3/4 tsp മുളക് പൊടിയും 1/2 tsp കുരുമുളക് പൊടിയും മട്ടനിൽ ചേർത്ത് നല്ലതുപോലെ തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.അരമണിക്കൂറിന് ശേഷം 1/4 glass വെള്ളമൊഴിച്ച് മട്ടൻ പ്രഷർ കുറക്കിൽ വേവിച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക.അതിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം സവാള ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കാം.ശേഷം ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് ചേർത്ത് വഴറ്റിയെടുക്കുക. ബാക്കിയുള്ള പൊടികൾ ചേർത്ത് (കുരുമുളക്പൊടിഒഴികെ )മൂപ്പിച്ചശേഷം തക്കാളി ചേർത്ത് വഴറ്റാം.ശേഷം വേവിച്ച മട്ടൻ ചേർത്ത് നന്നായി വരട്ടിയെടുക്കുക.അവസാനമായി ഒരു തണ്ട് കറിവേപ്പിലയും 1/2 tsp കുരുമുളക്പൊടിയും ചേർത്ത് നന്നായി ചേർത്തിളക്കിയെടുത്താൽ നല്ല നാടൻ മട്ടൻ വരട്ടിയത് റെഡിയായി..

വിശദമായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Delicious Recipes