മുട്ടമാല | Mutta Mala
————
ആവശ്യമുള്ളവ
——-
10 കോഴിമുട്ട
10 താറാവ് മുട്ട
1/4 കിലോ പഞ്ചസാര
2 കപ്പ് വെള്ളം
ഉണ്ടാക്കുന്ന വിധം
———
മുട്ട പൊട്ടിച്ചു വെള്ള വേറെ കരു വേറെ ആക്കുക. മഞ്ഞക്കരു ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കുക. അതിനു ശേഷം നന്നായി അരിച്ചു വെക്കുക..
2 കപ്പ് വെള്ളത്തിൽ പഞ്ചസാര പാനി ഉണ്ടാക്കാൻ വെക്കുക. എന്നിട്ട് നന്നായി തിളപ്പിച്ച് പാനിയിൽ പത പൊങ്ങിവരുമ്പോൾ ചെറിയ ഓട്ടയുള്ള തവി യിൽ മുട്ടമിക്സ് ഒഴിച്ചുകൊടുക്കുക. മാല പൊങ്ങിവരുമ്പോൾ തണുത്തവെള്ളം കുടഞ്ഞുകൊടുക്കുക. എന്നിട്ട് കോരിയെടുക്കുക. എന്നിട്ട് പാനി വരന്നുപോകാൻ വേണ്ടി വെക്കുക..