മായം ചേർക്കാത്ത കറുമുറ മുറുക്ക് Muruk വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
• ചോറ് ഒരു കപ്പ്
• അരി പൊടി അര കപ്പ്
• കടല മാവ് കാൽ കപ്പ്
• ഉപ്പ് ആവശ്യത്തിന്
• കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ
• മഞ്ഞൾ പൊടി അര ടീസ്പൂൺ
• കായം പൌഡർ കാൽ ടീസ്പൂൺ
• ജീരകം 1 ടീസ്പൂൺ
• ഓയിൽ 1 ടീസ്പൂൺ
• ബട്ടർ 1 ടീസ്പൂൺ
വറുക്കുന്നതിനാവശ്യമായ ഓയിൽ/വെളിച്ചെണ്ണ
തയ്യാറാകുന്ന വിധം
ആദ്യം ചോറ് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക അതിലേക്ക് അര കപ്പ് അരിപ്പൊടിയും കാൽ കപ്പ് കടലമാവ്, മുളകുപൊടി, മഞ്ഞൾ പൊടി, കായം പൊടി, ജീരകം, ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോചിപ്പിക്കുക ശേഷം ഇതിലേക്കു 1 ടീസ്പൂൺ ഓയിൽ, 1 ടീസ്പൂൺ ബട്ടർ, ചേർത്ത് നന്നായി കുഴച്ചെടുക്കുക (ചപ്പാത്തിക് കുഴക്കുന്ന പോലെ )ശേഷം മാവ് എടുത്ത് നൂൽ പുട്ട് അച്ച് ഉപയോഗിച്ച് മുറുക്ക് രൂപത്തിൽ ആക്കി എടുക്കുക ശേഷം ഓയിലിൽ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
നമ്മുടെ വീട്ടിൽ തന്നെ ഒട്ടു മായം ചേർക്കാത്ത രൂചികരമായ മുറുക്ക് തയ്യാർ…