മത്തി ഫ്രൈ – Mathi Fry

ആറിഞ്ചു നീളമുള്ള മത്തി നന്നായി കഴുകി ക്ലീൻ
ചെയ്ത ശേഷം കൃത്യമായ അകലത്തിൽ നല്ല
മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നാലോ അഞ്ചോ
വരകൾ ഇടുക, വര എന്ന് പറയുമ്പോൾ നല്ല അഗാധമായ
വരകൾ ഇട്ടാൽ വളരെ നന്ന്. ശേഷം മുളകും ഒരൽപം
മീൻ മസാലയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ്
ചെയ്തുവെച്ച മിശ്രിതം മത്തിയുടെ മുകളിലേക്ക്
നന്നായി ലേപനം ചെയ്യുക. നേരത്തെ വരയിട്ട
ഭാഗങ്ങളിൽ നന്നായി ഫിൽ ചെയ്യുന്നത്
നന്നായിരിക്കും. ശേഷം ഒരൽപം സമയം
മത്തിയെ വിശ്രമിക്കാൻ അനുവദിക്കുക. ഇനി
ഫ്രൈപാൻ ചൂടാക്കി എണ്ണയൊഴിച്ച് മത്തിയെ
പതുക്കെ അതിലേക്കു ഉപവിഷ്ടനാക്കുക. കുറച്ചു
നേരം അതിൽ കിടത്തി തിരിച്ചും മറിച്ചും
ബുദ്ധിമുട്ടിച്ച ശേഷം പതുക്കെ പ്ലേറ്റിലേക്കു
ബഹിർഗമിപ്പിക്കുക. ഇപ്പോൾ നമ്മുടെ മുന്നില്
ഇരിക്കുന്നതാണ് ബഹുമാനപ്പെട്ട മത്തി
പൊരിച്ചത്