Masala Kappalandi – മസാല കപ്പലണ്ടി

Masala Kappalandi – മസാല കപ്പലണ്ടി / മസാല കടല – Masala Kadala

ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ ഇനി വീട്ടിൽ മസാല കപ്പലണ്ടി തയ്യാറാക്കി എടുക്കാം, അതും 15 മിനിറ്റ് നു ഉള്ളിൽ 

ചേരുവകൾ :

കപ്പലണ്ടി -150 ഗ്രാം
കടലമാവ് – 3/4 കപ്പ്
അരിപൊടി – 2 ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
കായം – 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
വെളുത്തുള്ളി അല്ലി ചതച്ചത് – 4 എണ്ണം
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – (വറുത്തെടുക്കാൻ ഉള്ളത് )

തയ്യാറാക്കുന്ന വിധം :

ഒരു ബൗളിൽ കടലമാവ്, അരിപൊടി, മുളക് പൊടി, കായം, ഉപ്പ്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില,പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക, ഇതിലേക്കു കപ്പലണ്ടി കൂടെ ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്യുക,
ശേഷം ,കുറച്ചു കുറച്ചു ആയി വെള്ളം തളിച്ച് യോജിപ്പിച്ചെടുക്കുക,
മാവ് കപ്പലണ്ടിയിൽ ഒട്ടുന്ന തരത്തിൽ ആവണം
ഇത് എണ്ണ ചൂടായി വന്നാൽ, ഓരോ കപ്പലണ്ടി ആയി വേർതിരിച്ചു ഇട്ടു വറുത്തെടുക്കാം,
വറുത്തെടുത്ത കപ്പലണ്ടിയിലേക് കറിവേപ്പില കൂടെ വറുത്തു ചേർക്കാം.
മസാല കപ്പലണ്ടി തയ്യാർ

Sneha Dhanuj