ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji

പണ്ട് കാലങ്ങളിലും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഞാറ്റുവേല സമയത്ത് പ്രായമായവർ ഉണ്ടാക്കുന്നതാണിത്.( ആർക്കും ഉണ്ടാക്കാം കൂടുതലും ഇതിനെ കുറിച്ച് അറിയാവുന്നവർ അവരാണ്) ശരീരിക ഉൻമേഷത്തിനും ആരോഗ്യത്തിനും ,മഴ കാല രോഗപ്രതിരോധ ശക്തിക്കും നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. എന്റെ അമ്മ പറഞ്ഞു തന്ന രീതിയാണിത്….
ആവശ്യമുളളസാധനങ്ങൾ

1. ഉണങ്ങല്ലരി ( നെല്ല് പുഴുങ്ങാതെ കുത്തിയെടുത്തത്, കടയിൽ ലഭിക്കും): 100 ഗ്രാം

2. അഷാളി : 10 ഗ്രാം
3. ചതുപ്പ :10 ഗ്രാം
4. പച്ച ഇടിഞ്ഞിൽ തോൽ: ഒരു ചെറിയ കഷ്ണം
(2, 3,4 എന്നിവ കൊത്തു, ആയുർവേദ മരുന്നു കടകളിൽ ലഭ്യമാണ് )
5. വെ. ഉള്ളി (ചതച്ചത് ): 2 എണ്ണം
6. മഞ്ഞൾപ്പൊടി : കാൽ ടീ സ്പൂൺ
7. തേങ്ങ: 1 പകുതി
8. ചെറിയ ഉള്ളി :4 എണ്ണം
9. നല്ല ജീരകം: കാൽ
ടിസ്പൂൺ

ഉണ്ടാക്കുന്ന വിധം

1 മുതൽ 6 വരെയുള്ള സാധനങ്ങൾ ഉപയോഗിച്ച് കഞ്ഞി വെക്കുക .. കഞ്ഞി നന്നായി വെന്ത് വരുമ്പോൾ 7 -9 സാധനങ്ങൾ അരച്ച് ചേർക്കുക .ഒരു തിളക്ക് ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്ത് കഞ്ഞിയിൽ ഒഴിക്കുക. ഞാറ്റുവേല കഞ്ഞി റെഡി.

Pratheesh Kadhaliyil