ചെറുനാരങ്ങ അച്ചാർ Lime Pickle

ചെറുനാരങ്ങ അച്ചാർ Lime Pickle

പത്ത് ചെറുനാരങ്ങ എടുത്ത് നല്ലെണ്ണയിൽ വാട്ടുക. വാടി അത് ഒന്നു ചുരുങ്ങിയാൽ അതിൽ നിന്നും വെള്ളം വരും അപ്പോ തീ ഓഫ് ചെയ്യുക. ശേഷം അത് വൃത്തിയുള്ള തുണിയിൽതുടച്ച് നാലായി അരിഞ്ഞ് കുരുവൊക്കെ കളഞ്ഞ് വെക്കുക ‘ ഈ എണ്ണ വീണ്ടും ഉപയോഗിക്കരുത്. കയ്പുണ്ടാവും.

പാനിൽ കുറച്ച് നല്ലെണ്ണയൊഴിച്ച് കായം മൂപ്പിക്കുക.ഇത് പൊടിച്ചു വെക്കുക ചെറുനാരങ്ങയിലേക്ക് ആവശ്യത്തിന് മുളകുപൊടി – കുറച്ച് കാശ്മീരി മുളകുപൊടി -ഉലുവ പൊടി – കാൽ ടീ …കായം പൊടിച്ചതും ഇത് മുപ്പിക്കാനെടുത്ത എണ്ണയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അച്ചാർ റെഡി. വിനിഗർ വേണമെങ്കിൽ ഒരു സ്പൂൺ ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.

Sindhu Pradeep‎