നാരങ്ങാ വെളുത്തുള്ളി അച്ചാർ Lime – Garlic Pickle

Lime – Garlic Pickle

നാരങ്ങാ കഴുകി തുടച്ചു ആവിയിൽ പുഴുങ്ങുക …
അതിനു ശേഷം മുറിക്കുക …
അതിലേക്കു അല്പം പഞ്ചസാര ,ഉപ്പു ചേർത്ത് ഫ്രിഡ്ജിൽ ഒരു ദിവസം വക്കുക …
പിന്നെ കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞു വക്കുക …
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് ,ഉലുവ മൂപ്പിച്ചു ഇഞ്ചി , വെളുത്തുള്ളി , കാന്താരിമുളക്, കറിവേപ്പില ചേർത്ത് ഒന്ന് വഴറ്റി അതിലേക്കു അല്പം മഞ്ഞൾപൊടി ,മുളക് പൊടി ചേർത്ത് മൂപ്പിച്ചു നാരങ്ങാ ചേർക്കുക
കായം , ആവശ്യത്തിന് ഉപ്പ് ചേർക്കുക …
എല്ലാം കൂടി നന്നായി ഇളക്കി തീ ഓഫ് ചെയുക …
ശേഷം വിനെഗർ ചേർക്കുക ….
തണുത്ത ശേഷം കുപ്പിയിൽ ആക്കുക

Lime – Garlic Pickle Ready

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website