ഇന്ന് ഞാൻ അറബിക് ഫുഡിൽ പ്രധാനമായ 3ഐറ്റംസ് ആയിട്ടാണ് വന്നേക്കുന്നതു..
കുബ്ബൂസ്, ഹമ്മുസ് പിന്നെ തൂം /ഗാർലിക് പേസ്റ്റ്… ആദ്യം കുബ്ബൂസ് തന്നെ നോക്കാം..ഞാൻ തവ /പാനിൽ ആണ് ഉണ്ടാക്കിയത്
കുബ്ബൂസ്
ഇൻഗ്രീഡിയൻറ്സ്
മൈദ /ഗോതമ്പു മാവ് 1 1/2കപ്പ്
യീസ്റ്റ് 3/4tsp
പഞ്ചസാര 1tbsp
പാൽ 3/4കപ്പ്
ചെറു ചൂട് വെള്ളം 1/4കപ്പ്
ഒലിവ് ഓയിൽ 1tbsp
ഉപ്പ് ആവിശ്യത്തിന്
മൈദ അല്ലേൽ ഗോതമ്പു മാവിൽ ഉപ്പ് ആവിശ്യത്തിന് ചേർത്ത് ഇളക്കുക.. യീസ്റ്റ് ചെറു ചൂട് വെള്ളത്തിൽ പഞ്ചസാരയും ആയി ചേർത്ത് ഇളക്കി വെക്കുക.. യീസ്റ്റ് പൊങ്ങി വരുമ്പോൾ യീസ്റ്റ് മാവിൽ ചേർത്ത് ഇളക്കുക.. ഇനി പാൽ കുറച്ചേ ചേർത്ത് കുഴക്കുക.. അല്പം ഒട്ടുന്ന പരുവത്തിലാകും ഇനി ഒലിവ് ഓയിൽ പുരട്ടി നന്നായി ഉരുട്ടി ഒരു ബൗളിൽ നനഞ്ഞ തുണി മുകളിൽ ഇട്ടു ഒന്നര മണിക്കൂർ പൊങ്ങാൻ വെക്കുക..
ഒന്നര മണിക്കൂറിനു ശേഷം പരത്തുന്ന ബോർഡിൽ അല്പം മൈദ തൂകി കുഴച്ച മാവ് ചേർത്ത് ഒരു സിലിണ്ടര് ഷേപ്പിൽ ആക്കി വെക്കുക.. ഇനി ഇത് ഒരേ പോലെ മുറിച്ചു വെക്കുക ( 1 1/2കപ്പ് മാവ് കൊണ്ട് ഏകദേശം 8കുബ്ബൂസ് തയ്യാറാക്കാം ) ഇനി ബോൾ ഷേപ്പ് ആക്കി വീണ്ടും 10min നനഞ്ഞ തുണി മുകളിൽ ഇട്ടു വെക്കുക..
ഇനി ഓരോ ബോൾ പരത്തി എടുക്കണം ചപ്പാത്തിയെക്കാൾ അല്പം കട്ടിയിൽ വേണം പരത്താൻ.. ഇനി ഇതും ഒരു 5min നനഞ്ഞ തുണിയിൽ കവർ ചെയ്തു വെക്കുക.. ഇനി ഒരു തവ അടുപ്പിൽ വെച്ചു ചൂടാക്കുക.. പരത്തിയ കുബ്ബൂസ് ചേർത്ത് കൊടുക്കുക പൊങ്ങി വരുമ്പോൾ തിരിച്ചു ഇടുക നന്നായി പൊള്ളി വരും അപ്പോ വീണ്ടും തിരിച്ചു ഇട്ടു പാനിൽ നിന്നും മാറ്റാം.. ഇത് പോലെ ബാക്കി ഉള്ള കുബ്ബൂസും ചുട്ടെടുകാം
തൂം /ഗാർലിക് പേസ്റ്റ്
ഇൻഗ്രീഡിയൻറ്സ്
വെളുത്തുള്ളി 8അല്ലി (ചെറിയ അല്ലി )
മുട്ടയുടെ വെള്ള 1
ഉരുളക്കിഴങ്ങു പുഴുങ്ങിയതു 1
നാരങ്ങ നീര് 1tsp
പാൽ 3tbsp
ഉപ്പ് ആവിശ്യത്തിന്
ഓയിൽ 1/4cup
മിക്സിയുടെ ജാറിൽ ഓയിൽ ഒഴിച്ചുള്ള എല്ലാം ചേർത്ത് നന്നായി അരക്കുക..ഇനി ഓയിൽ കൂടി ചേർത്ത് അരച്ച് എടുക്കുക.. (ഇത് ഫ്രിഡ്‌ജിൽ 2,3ദിവസം വരെ വെച്ചു ഉപയോഗിക്കാം )
ഹമ്മുസ്
ഇൻഗ്രീഡിയൻറ്സ്
പുഴുങ്ങി തൊലി കളഞ്ഞ വെള്ളകടല 3/4cup
വെള്ളകടല പുഴുങ്ങിയ വെള്ളം തണുപ്പിച്ചത് 1/4കപ്പ്
വെളുത്തുള്ളി ചതച്ചത് 1അല്ലി
തഹീനി പേസ്റ്റ് 1tbsp
നാരങ്ങ നീര് 1നാരങ്ങയുടെ
ഉപ്പ് ആവിശ്യത്തിന്
ഒലിവ് ഓയിൽ
തഹീനി പേസ്റ്റ്ന്
വെളുത്ത എള്ള് 3tbsp
ഒലിവ് ഓയിൽ 1tbsp
വെളുത്ത എള്ള് ഒരു പാനിൽ റോസ്റ്റ് ചെയ്യുക ഒരു ചെറിയ ഗോൾഡൻ നിറം ആകുമ്പോൾ പാനിൽ നിന്നും ഒരു മിക്സിയുടെ ജാറിലെക് മാറ്റുക.. തണുത്ത ശേഷം നന്നായി പൊടിച്ചു എടുക്കുക. ഇനി ഒരു ചെറിയ ബൗളിലേക്കു മാറ്റി ഒലിവ് ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക.. തഹീനി പേസ്റ്റ് റെഡി
ഇനി നമുക്കു ഹമ്മുസ് തയ്യാറാക്കാം.. ഒരു മിക്സിയുടെ ജാറിൽ ഒലിവ് ഓയിൽ ഒഴിച്ചുള്ള ഇൻഗ്രീഡിയൻറ്സ്(ഹമ്മുസിന്റെ ) ചേർത്ത് നന്നായി അരക്കുക… ഇനി ഒരു ബൗളിൽ മാറ്റി ഒലിവ് ഓയിൽ ചേർത്ത് ഉപയോഗിക്കാം.. ഇതും 3ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിച്ചു ഉപയോഗിക്കാം
Kuboos, Garlic Paste, Hummus Ready 🙂
By : Shahanas Afsal