കൊത്തു പറാട്ട Kothu Porotta

Kothu Porotta
പോറോട്ട 4 എണ്ണം
എണ്ണ 1 tbsp
ജീരകം 1 tbsp
സവാള 2 എണ്ണം
പച്ചമുളക് 2 എണ്ണം
ഇഞ്ചി 1 കഷണം
വെളുത്തുള്ളി 4 അല്ലി
മുളകുപൊടി 1/2 sp
മഞ്ഞൾപൊടി 1/4 sp
മീറ്റ് മസാല 1/4 tbsp
ഗരംമസാല 1/4 tbsp
തക്കാളി 2 എണ്ണം
മുട്ട 2 എണ്ണം
മല്ലിയില 1 tbsp
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പോടി 1 tbsp

Recipe:
പോറോട്ട പിച്ചികീറിയിടുക. 1 പാത്രത്തിൽ എണ്ണ ചൂടാക്കി ജീരകം,സവാള അരിഞ്ഞത്, പച്ചമുളക് കീറിയത് എന്നി്വ വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മീറ്റ് മസാല, ഗരംമസാല, വെളുത്തുള്ളി- ഇഞ്ചി അരച്ചതും ചേർത്തു വഴറ്റിയെടുക്കുക. തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി വെന്ത് ഉടയുമ്പോൾ മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ചിക്കിപൊരിചെടുക്കുക. ഇതിലേക്ക് പോറോട്ട കഷണങ്ങൾ ആക്കിയതും ചേർത്തു മല്ലിയില, കുരുമുളക്പൊടി ചേർത്തു കുറച്ചു സമയം ഇളക്കി എടുക്കുക.