കേസരി Kesari

ഇന്നിത്തിരി മധുരം വെച്ചോട്ടെ …

കേസരി Kesari

ഒരു വിധം എല്ലാവർക്കും അറിയാവുന്നതാണ് റവ കേസരിയുടെ പാചകവിധി . എന്നാലും എന്റെയൊരു രീതി ഇവിടെ പോസ്റ്റുണു .

റവ ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
നെയ്യ് കാല് കപ്പ് + അര കപ്പ്
തിളച്ചവെള്ളം രണ്ടര കപ്പ്
അണ്ടിപരിപ്പ് കുറച്ച്
കിസ്മിസ് കുറച്ച്
ഏലയ്ക്ക പൊടിച്ചത് കാല് ടീസ്പൂൺ
കേസരി കളർ ലേശം
കുങ്കുമ പൂവ് ഒരു നുള്ള്
പാല് കാല് കപ്പ്
ഉപ്പ് ഒരു നുള്ള്
ഉണ്ടാകുന്ന വിധം .

പാലിൽ കുങ്കുമപ്പുവും കേസരി കളറും മിക്സ് ചെയ്യുക

ഒരു പാത്രത്തിൽ കാൽ കപ്പ് നെയ്യിൽ റവകുതിർക്കുക

അടികട്ടിയുള്ള പാത്രത്തിൽ ബാക്കി നെയ്യ് ചൂടാക്കി അണ്ടിപരിപ്പും കിസ്മസും വറുത്തു കോരുക

അതെ പാത്രത്തിൽ നെയ്യിൽ കുതിർത്ത റവ ചേർത്ത് തുടരെ ഇളക്കുക .
റവയുടെ പച്ചമണം മാറി നേർത്ത ഒരു മഞ്ഞനിറം വരുമ്പോൾ തിളച്ച വെള്ളം ഒഴിക്കുക . ഉപ്പ് ചേർക്കുക. ഇളക്കി ക്കൊണ്ട് തിളപ്പിക്കുക . റവ നന്നായി വെന്തു കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കുക . ഇളക്കൽ തുടരുക . പാലിൽ കുതിർത്തവ ഈ സമയം ചേർക്കാം .
എലയ്ക്കാപൊടി ചേർക്കാം .വീണ്ടും ഇളക്കൽ തുടരുക . പാത്രത്തിൽ ചുരുണ്ടുവരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം . ശേഷം ഒരു ടേമ്പിൾ സ്പൂൺ നെയ്യ് കൂടി ചേർക്കാം വറുത്ത നട്സ് ,
കിസ്മിസ് എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം

Sukumaran Nair