തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്.( എനിക്ക് കിട്ടിയത് കുറച്ച് വലുതായിപ്പോയി.)
കണ്ണി മാങ്ങ _ 30 എണ്ണം.
മുളകുപൊടി – 4 Sp:
കായം – 1 Sp:
കടുക് – 2 Sp:
ഉപ്പ് – പാകത്തിന്
കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളം ,മാങ്ങ മുങ്ങി കിടക്കുന്നതു വരെ ഒഴിച്ച് വയ്ക്കുക ( ഒരു മാസമെങ്കിലും Minimum വയ്ക്കണം.
മുകളിലത്തെ പാടമാറ്റി, മാങ്ങ വെള്ളത്തിൽ നിന്നും എടുക്കണം.
തിളപ്പിച്ച് തണുപ്പിച്ച ,2 glass വെള്ളത്തിൽ കടുക്, മുളകുപൊടി ചെറുതായി ഒന്ന് അരച്ചതും കായവും പാകത്തിന് ഉപ്പും മാങ്ങയിൽ ചേർക്കുക.
കടുക് താളിച്ച് ഒഴിക്കുക.
Kannimaanga Achar Ready