ഇഡ്ഡലി മഞ്ചൂരിയന്‍ Idli Manchurian

മിച്ചം വരുന്ന ഇഡ്ഡലി എന്താ ചെയ്യുക?? ഉപ്പുമാവുണ്ടാക്കാം .. ഫ്രൈ ചെയ്യാം... വറുത്തു കറിയില്‍ ഇടാം.. വേണമെങ്കില്‍ ഒരു ഇന്‍ഡോ ചൈനീസ് ഐറ്റം - ഇഡ്ഡലി മഞ്ചൂരിയന്‍ Idli Manchurian  ഉണ്ടാക്കാം

മിച്ചം വരുന്ന ഇഡ്ഡലി എന്താ ചെയ്യുക??
ഉപ്പുമാവുണ്ടാക്കാം .. ഫ്രൈ ചെയ്യാം… വറുത്തു കറിയില്‍ ഇടാം.. വേണമെങ്കില്‍ ഒരു ഇന്‍ഡോ ചൈനീസ് ഐറ്റം – ഇഡ്ഡലി മഞ്ചൂരിയന്‍ Idli Manchurian  ഉണ്ടാക്കാം..

അപ്പൊ റെഡിയല്ലേ..

ഇഡ്ഡലി :- അഞ്ചാറെണ്ണം
കോണ്‍ ഫ്ലോര്‍ :- രണ്ടു സ്പൂണ്‍
മൈദാ :- നാല് സ്പൂണ്‍
കാശ്മീരി മുളക് പൊടി :- അര സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്
വെള്ളം പാകത്തിന്
എണ്ണ :- വറക്കാന്‍
ഇഡ്ഡലി നാലോ അഞ്ചോ കഷ്ണങ്ങള്‍ ആക്കി മുറിക്കുക.
മൈദാ, കോണ്‍ ഫ്ലോര്‍ മുളക് പൊടി, ഉപ്പു, പേസ്റ്റ് ഇവ പാകത്തിന് വെള്ളം ചേര്‍ത്തത് ഒരു ബാറ്റര്‍ ഉണ്ടാക്കുക.
ഇഡ്ഡലി കഷ്ണങ്ങള്‍ ഇതില്‍ മുക്കി തിളച്ച എണ്ണയില്‍ നല്ല കരുകരുപ്പായി വറുത്തു കോരി ഒരു ടവ്വലില് എണ്ണ വാലാന്‍ വയ്ക്കുക.
സവാള :- ഒന്ന് :- കൊത്തിയരിഞ്ഞത്
പച്ച മുളക് :- രണ്ടെണ്ണം :- നീളത്തില്‍ അരിഞ്ഞത്
ക്യാപ്സിക്കം :- ഒന്ന്:- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് :- രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് :- രണ്ടു സ്പൂണ്‍
മല്ലിയില അരിഞ്ഞത് :- മൂന്നു സ്പൂണ്‍
ഉള്ളിത്തണ്ട് അരിഞ്ഞത് :- മൂന്നു സ്പൂണ്‍
കാശ്മീരി മുളക് പൊടി :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്
സോയാ സോസ് :- ഒരു സ്പൂണ്‍
റ്റുമാറ്റൊ സോസ് :- മൂന്ന് സ്പൂണ്‍
റെഡ് ചില്ലി സോസ് :- രണ്ടു സ്പൂണ്‍
ചില്ലി വിനെഗര്‍ :- ഒരു സ്പൂണ്‍
വെള്ളം :- അര ഗ്ലാസ്‌
കോണ്‍ ഫ്ലോര്‍ :- അര സ്പൂണ്‍
മൂന്ന് സ്പൂണ്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴറ്റുക.
ഇനി പച്ച മുളകും സവാള കൊത്തിയരിഞ്ഞതും വഴറ്റുക.
ഇനി ക്യാപ്സിക്കം ചേര്‍ത്ത് ഇളക്കുക.
ഇതില്‍ മുളക് പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇനി സോസുകള്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം കോണ്‍ ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയത് ഇതില്‍ ചേര്‍ത്ത് ഇളക്കുക.
പാകത്തിന് ഉപ്പു ചേര്‍ത്ത ശേഷം നന്നായി തിളപ്പിക്കുക.
തിളച്ചു കുറുകുമ്പോള്‍ വിനാഗിരി ചേര്‍ക്കുക.
രണ്ടു സ്പൂണ്‍ മല്ലിയിലയും ഉള്ളിത്തണ്ടും ചേര്ത്തിളക്കിയ ശേഷം ഇഡ്ഡലി കഷ്ണങ്ങള്‍ ചേര്‍ക്കുക.
സോസ് നന്നായി കുറുകി, ഇഡ്ഡലി കഷ്ണങ്ങളില്‍ പിടിച്ചു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ബാക്കിയുള്ള മല്ലിയിലയും ഉള്ളിത്തണ്ടും മേലെ വിതറി ഉപയോഗിക്കാം

Gigi Eapen