പഞ്ഞി പോലെ സോഫ്റ്റ് ആയ കേക്ക് കഴിച്ചിട്ടുണ്ടോ? വളരെ കുറച്ച് ചേരുവകൾ വച്ച് എങ്ങനെയാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ
Hot Milk Sponge Cake
ചേരുവകൾ:
1. പാൽ – 1/2 കപ്പ്
2. മൈദ – 1 കപ്പ്
3. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
4. ഉപ്പ് – 1/4 ടീസ്പൂൺ
5. മുട്ട – 3 എണ്ണം
6. പഞ്ചസാര – 1 കപ്പ്
7. വാനില എസൻസ് – 1 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം:
1. പാൽ ചൂടാക്കി മാറ്റി വയ്ക്കുക (തിളയ്ക്കരുത്)
2. മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ഒരുമിച്ച് അരിച്ച് മാറ്റി വയ്ക്കുക
3. റൂം ടെംപറേച്ചറിൽ ഉള്ള മുട്ട എടുത്ത് ഒരു മീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക
4. അതിലേക്ക് വാനില എസൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക
5. പഞ്ചസാര 3 പ്രാവശ്യമായി ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക
6. പഞ്ചസാര അലിഞ്ഞ് നല്ല ഫ്ലഫി ആയി വരുന്നത് വരെ ബീറ്റ് ചെയ്യുക
8. മൈദ ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്യുക
9. ചെറു ചൂടുള്ള പാൽ കൂടി ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്ത് എടുക്കുക (ഓവർ ബീറ്റ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)
10. ബട്ടർ പേപ്പർ വിരിച്ച കേക്ക് ടിന്നിൽ പകുതി മാത്രം ബാറ്റർ ഒഴിക്കുക
11. പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക