1) Sugar/പഞ്ചസാര – 1 കപ്പ്
2) Cocoa powder/കൊക്കോ പൗഡർ – 3/4 കപ്പ്
3) Milk powder/പാൽപ്പൊടി – 1/3 കപ്പ്
4) Coconut oil/ വെളിച്ചെണ്ണ- 3/4 കപ്പ്
5) Nuts/(ബദാം,അണ്ടിപ്പരിപ്പ് etc)- ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം : പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. 1,2,3 ചേരുവകൾ എല്ലാം ഒരു അരിപ്പയിലൂടെ നന്നായി വേറെ വേറെ അരിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ അതിൽ ഒരു പാത്രം ഇറക്കി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നേരത്തെ പൊടിച്ച് അരിച്ചു വെച്ച ചേരുവകൾ എല്ലാം ഇതിലേക്ക് ചേർക്കുക. വെളിച്ചെണ്ണയുടെ മണം ഇഷ്ടമില്ലാത്തവർക്ക് butter/വെണ്ണ ആണ് നല്ലത്. നന്നായി എല്ലാം ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. ഇനി chocolate mould/അച്ച്/ice tray ഇതിലേക്ക് ഈ mixture ഒഴിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ ഇടക്ക് nuts എന്തെങ്കിലും ഇട്ടു കൊടുക്കാം. 2 hrs/ മണിക്കൂർ freezer ഇൽ വെക്കുക. ഇപ്പോൾ ഇതാ രുചിയൂറും chocolate തയ്യാറായി.