Godhambu Ada

ഗോതമ്പ് അട – Gothambu Ada

Godhambu Ada
Godhambu Ada

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കെ അടിപൊളി ടേസ്റ്റ് അരിക്കും.

ചേരുവകൾ

ഗോതമ്പ് പൊടി -2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം

ഫില്ലിംഗ്

തേങ്ങ തിരുമിയത് – 1 കപ്പ്
അവൽ – 1/2 കപ്പ്‌
ഏലക്ക പൊടിച്ചത് -1/4 tsp
ശർക്കര ഉരുക്കിയത് – 1/2 കപ്പ്‌

ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇടുക അതിലേക്ക് അവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ച് മാറ്റി വെക്കുക.

വേറൊരു ബൗളിൽ 1 കപ്പ് തേങ്ങയും 1/2 കപ്പ് അവലും ശർക്കര ഉരുക്കിയതും ഏലക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനി മാവ് ചെറിയ ഉരുളകൾ ആക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയിൽ പരത്തി എടുക്കുക. പരത്തിയ ചപ്പാത്തിയുടെ ഒരു സൈഡിൽ തേങ്ങാ ശർക്കര കൂട്ട് നിരത്തുക, അതിന് ശേഷം മടക്കി രണ്ടു സൈഡും ഒട്ടിച്ച് എടുക്കുക. ഇനി ഒരു തവയിൽ കുറച്ചു എണ്ണ തേച്ചു രണ്ടു വശവും മൊരിച്ചെടുക്കുക. ടെസ്റ്റി ആയ ഗോതമ്പ് അട റെഡി.