നെയ്യ് ചോറ് Ghee Rice

ബസ്മതി അരി – രണ്ടു കപ്പ്‌
സവാള – മൂന്നു നീളത്തില്‍ അരിഞ്ഞത്‌
കറുവാപട്ട – മൂന്ന് കഷ്ണം
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – നാല്
ചതച്ച കുരുമുളക് – മൂന്ന്
ജാതിപത്രി – ഒരു ചെറിയ കഷ്ണം
തക്കോലം – ഒന്ന്
കറുവ ഇല – ഒന്ന്
കശുവണ്ടി – അമ്പതു ഗ്രാം
കിസ്മിസ് – അമ്പതു ഗ്രാം
ഇഞ്ചി അരിഞ്ഞത് – മൂന്ന് സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – രണ്ടു സ്പൂണ്‍
നെയ്യ് – നാല് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന രീതി

അരി വെള്ളമൊഴിച്ചു കഴുകി ഒരു മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞു വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു വയ്ക്കുക. ഒരു സവാള അരിഞ്ഞത്‌ നന്നായി മൂപ്പിച്ചു കോരുക. ഇനി ഇതേ നെയ്യില്‍ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂപ്പിക്കുക. ബാക്കി സവാള കൂടി മൂപ്പിച്ച ശേഷം മസാലകള്‍ വഴറ്റുക. ഇനി കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലിട്ട് നന്നായി ഇളക്കി വെള്ള മയം കളയുക.
ഇനി മൂന്നു കപ്പ്‌ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവന്‍ വറ്റുമ്പോള്‍ ചോറ് നന്നായി വെന്തിരിക്കും.
ഇനി ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റി നേരത്തെ വറുത്തു വച്ച ഉള്ളിയും കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കി നോണ്‍ വെജ് കറിയുടെ കൂടെ ഉപയോഗിക്കാം

നെയ്യ് ചോറ് Ghee Rice Ready 🙂