എഗ്ഗ്‌ലെസ്സ് ചോക്ലേറ്റ് കേക്ക് Eggless Chocolate Cake

Eggless Chocolate Cake

ആവശ്യമുള്ള സാധനങ്ങൾ :

മൈദാ – 1 കപ്പ്
കൊക്കോ പൌഡർ – 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൌഡർ – 3/ 4 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1/ 4 ടീസ്പൂൺ
പഞ്ചസാര – 3/4 കപ്പ്
പാല് – 1 കപ്പ്
എണ്ണ – 3/4 കപ്പ്
തേൻ – 2 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് കോഫി പൌഡർ – 1 ടീസ്പൂൺ

രീതി :

മൈദയും കൊക്കോ പൗഡറും ബേക്കിംഗ് സോഡാ , ബേക്കിംഗ് പൗഡറും കൂടി നന്നായി അരിച്ചു മാറ്റി വെക്കുക.ഒരു പാൻ അടുപ്പിൽ വെച്ച് പാലും പഞ്ചസാരയും കോഫി പൗഡറും തേനും കൂടി ഒന്ന് ചൂടാക്കുക.പഞ്ചസാര അലിയുന്നത് വരെ.ഈ മിശ്രിതം നന്നായി തണുക്കണം.

തണുത്തതിനു ശേഷം എണ്ണ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം അരിച്ചു വെച്ചിരിക്കുന്ന പൊടി കൂടി ചേർത്ത് നന്നായി കട്ട കെട്ടാതെ യോചിപ്പിച്ചെടുക്കുക.ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക.ബാറ്റർ ട്രെയിൽ ഒഴിച്ച് 30 മിനിറ്റ് ബേക് ചെയ്തെടുക്കുക.

എഗ്ഗ്‌ലെസ്സ് ചോക്ലേറ്റ് കേക്ക് റെഡി 🙂 ചോക്ലേറ്റ് സോസ് കൂടി ഒഴിച്ച് തണുപ്പിച്ചു കഴിക്കാൻ അടിപൊളിയാ

ഓവൻ ഇല്ലാത്തവർ കുക്കറിലും ട്രൈ ചെയ്യാം.
ഇവിടെ മിക്സ് ചെയ്യാൻ ഞാൻ എടുത്തത് വിസ്ക് ആണ്.