മുട്ട റോസ്റ്റ്
*********
പത്തിരി,പൊറോട്ട എന്നു വേണ്ട ചോറിന്റെ കൂടെ കഴിക്കാൻ കിടു കോംബോ ആണ് മുട്ട റോസ്റ്റ്. ഉണ്ടാക്കാൻ എളുപ്പം ഉള്ള റെസിപ്പി ദാ പിടിച്ചോ..
ആവശ്യം ഉള്ള സാധനങ്ങൾ
***************************
മുട്ട പുഴുങ്ങിയത് – 4 എണ്ണം
ഇഞ്ചി അരച്ചത് – 2 ടീ സ്പൂണ്
വെളുത്തുള്ളി അരച്ചത് -2 ടീ സ്പൂണ്
സവാള അരിഞ്ഞത് – 4 എണ്ണം
പച്ചമുളക്- 3 എണ്ണം
തക്കാളി അരിഞ്ഞത് – 2 എണ്ണം
മല്ലിപ്പൊടി – 2 ടീ spoon
മുളക് പൊടി – 2 ടീ spoon
മഞ്ഞൾപൊടി – ara സ്പൂണ്
ഗരം മസാല -1/2 സ്പൂണ്
Oil/വെള്ളം/ഉപ്പു
പാകം ചെയ്യുന്ന വിധം
———————————–
പാനിൽ എണ്ണ ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റി ശേഷം സവാളയും ഉപ്പും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക..
ഇതിലേക്ക് പൊടികൾ എല്ലാം ചേർത്ത ശേഷം വീണ്ടും നന്നായി മൂപ്പിക്കുക. ഇതിലേക്ക് തക്കാളി ചേർത്ത ശേഷം എണ്ണ തെളിയുന്ന വരെ വഴറ്റുക. ഇതിലേക്ക് കാൽ ഗ്ലാസ് ചൂടുവെള്ളം കൂടി ചേർത്ത ശേഷം മുട്ട ചേർത്തു വെള്ളം വറ്റിച്ചു ഉപയോഗിക്കാം.