മുട്ട…4
സവോള..2
തക്കാളി..1
ഇഞ്ചി..ഒരു കഷ്ണം
പച്ച മുളക്..3
മുളക് പൊടി..അര sp
മല്ലിപ്പൊടി..1 sp
മഞ്ഞൾ പൊടി..കാൽ sp
ഗരം മസാല..അര sp
കടുകു..അര sp
മല്ലി..കറിവേപ്പില .കുറച്ചു
ഉപ്പു ..എണ്ണ..ആവശ്യത്തിനു
Cokkeril ആണ് ട്ടോ ഞാൻ ഇത് ഉണ്ടാക്കിയത്..ആദ്യം മുട്ട പുഴുങ്ങി വെയ്ക്കുക..ഇനി കുകേറിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു സവോള..ഇഞ്ചി ചതച്ചത്..പച്ചമുളക്..ഉപ്പു ഇവ ഇട്ടു വഴറ്റുക..ഇനി ഇതിനു മുകളിൽ തക്കാളി അരിഞ്ഞത് ഇട്ടു പയ്യെ ഒന്നു വഴറ്റി മുകളിൽ മസാല പൊടികൾ ഇട്ടു കൊടുക്കുക..ഇളക്കി കൊടുക്കേണ്ട ട്ടോ അപ്പൊ..എന്നിട്ടു കുക്കർ അടച്ചു ഒരു വിസിൽ അടിപ്പിക്കുക..തുറന്നതിനു ശേഷം ഇലകൾ ഇട്ടു ഇളക്കി കൂടെ മുട്ട പുഴുങ്ങിയത് കൂടി ഇട്ടു കുക്കർ അടച്ചു വെച്ച് ലോ flamil ഒരു 3 mnts കൂടി വേവിക്കുക..അപ്പൊ കുകേറിന്റെ വിസിൽ ഇടേണ്ട ട്ടോ…എല്ലാം കഴിഞ്ഞു തുറന്നു നോക്കിക്കേ…അടിപൊളി മുട്ട roast ഇൻ കുക്കർ റെഡി…സവോള യൊക്കെ നന്നായിട് വഴന്നു നല്ല ഗ്രേവി പരുവത്തിൽ കിട്ടും ഇങ്ങനെ ചെയ്യുമ്പോൾ.
Egg Roast Ready