Dosa Sambar – ദോശ സാമ്പാര്‍

Dosa and Sambar – ദോശ സാമ്പാര്‍

ഏവര്‍ക്കും ഇഷ്ട്ടപെട്ട ഒരു പ്രഭാത ഭക്ഷണം ആണല്ലോ ഇത്. പലര്‍ക്കും പ്രത്യേകിച്ച് പ്രവാസി ബാച്ചിലേര്‍സിനു നല്ല മടിയാണ് ഇത് ഉണ്ടാക്കാന്‍, അധികം കഷ്ടപ്പാടും സമയവും ചിലവാകാതെ നല്ല ഹെല്‍ത്തി ബ്രേക്ക്‌ ഫാസ്റ്റ് നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം .
ദോശക്ക്
ഒരു ഗ്ലാസ്‌ പച്ചരി അരഗ്ലാസ്‌ ഉഴുന്നു ഒരു നുള്ള് ഉലുവ വെള്ളത്തില്‍ കുതിര്‍ത്തി വെച്ച് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു മിക്സിയില്‍ ഒരു പിടി ചോറും ചേര്‍ത്തു അടിച്ചു വെക്കുക
രാവിലെ പാകത്തിന് ഉപ്പും ചേര്‍ത്ത്‌ നന്നായി ഇളക്കി ഒരു ദോശചട്ടിയില്‍ ദോശ ചുടുക ..
സാമ്പാര്‍ അതും സിമ്പിളാണ്‌
1.പരിപ്പ് ഒരു പിടി
സാമ്പാര്‍ പൌഡര്‍ 3 സ്പൂണ്‍
മുളക് പൊടി അരസ്പൂണ്‍ മല്ലി പൊടി 1സ്പൂണ്‍
മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍
ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളന്‍പുളി
2.ഇടത്തരം പത്തു വെണ്ടയ്ക്ക ,
ഒരു സവാള
ഒരു ഉരുളകിഴങ്ങ്
ഒരു തക്കാളി

ഒന്നാമത്തെ ചേരുവകളും ഉരുള കിഴങ്ങും ചേര്‍ത്തു കുക്കറില്‍ ഒരു മൂന്നു വിസില്‍ വരുന്ന വരെ വേവിക്കുക ശേഷം പുളി പിഴിഞ്ഞു ഒഴിച്ച ശേഷം ഒരു ഫ്രൈ പാനില്‍ ഒരു സ്പൂണ്‍വെളിച്ചെണ്ണ ഒഴിച്ച് ആദ്യം വെണ്ടയ്ക്കയും പിന്നെ സവാള തക്കാളി എന്നിവ വഴറ്റിയെടുത്തു ചേര്‍ത്തു ഒന്ന് തിളച്ച ശേഷം കടുകും വറ്റല്‍ മുളകും വേപ്പിലയും താളിച്ചത് ചേര്‍ത്തു ഉപയോഗിക്കുക !