ഈന്തപഴം അച്ചാർ Dates Pickle

Dates Pickle
Ingredients:
ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത് )
ഓയിൽ 4 tbs(ഏത് ഓയിൽ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu)

വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം )

പച്ചമുളക് 5 എണ്ണം
കടുക് 1 tbs
ഉലുവ 1/4 tsp( രണ്ടും കൂടെ വറുത്തു പൊടിച്ചു വെക്കുക )
കറിവേപ്പില
കായം പൊടി 1 tsp
മുളക് പൊടി 3 tsp
മഞ്ഞൾ പൊടി 1/2 tsp
കുരുമുളക് പൊടി 1/2 tsp
Vinegar 3 tbs
ഉപ്പ് ആവശ്യത്തിന്

ആദ്യം തന്നെ ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിക്കുക.. ശേഷം കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക.. ശേഷം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക.. ചെറിയ തീയിലാണ് ആക്കേണ്ടത്. നന്നായി വഴന്നു കഴിഞ്ഞാൽ അതിലേക്കു പൊടികളെല്ലാം ഇട്ടു നന്നായി യോജിപ്പിക്കുക. 1/2 cup ഇളം ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ കൂടെ തന്നെ വിനെഗറും. നന്നായി തിളച്ചു വന്നാൽ ഈന്തപ്പഴം ഇട്ടു നന്നായി മിക്സ്‌ ചെയ്യുക.. ഒന്ന് കൂടെ തിളച്ചു വന്നാൽ തീ off ചെയ്യാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x