Dates Dry Fruits Ladoo ഈത്തപ്പഴം/ഡ്രൈ ഫ്രൂട്സ് ലഡൂ
കുറച്ചധികം ഈത്തപ്പഴം ഇരിപ്പുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു ഉണ്ടാക്കി. കശുവണ്ടി, പിസ്താ, ബദാം എന്നിവ ചെറിയ പീസാക്കിയത് കാൽ കപ്പ് വീതം ഒരു tbsp നെയ്യിൽ ചെറുതീയിൽ 5 മിനിറ്റ് റോസ്റ്റ് ചെയ്തു. അതിലേക്ക് ഒരു കപ്പ് കുരു കളഞ്ഞ ഈത്തപ്പഴം ( ഒന്ന് ബ്ലെൻഡ് ചെയ്തെടുത്താൽ ഉരുട്ടാൻ ഈസി ആയിരിക്കും) ചേർത്ത് 3 മിനിറ്റ് കൂടി ചൂടാക്കി. 3 ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ചൂടാറിയ ശേഷം ഉരുട്ടി എടുക്കാം. ലഡ്ഡു തയ്യാർ!