ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് ഉണ്ടാക്കാം
ചേരുവകൾ
ഗോതമ്പ് പൊടി – 1.5 കപ്പ്
ഈന്തപ്പഴം – 1.5 കപ്പ് കുരുകളഞ്ഞത്
പാൽ – 1.5 കപ്പ്
മുട്ട – 2
വാനില എസ്സെൻസ് – 1 ടീസ്പൂൺ
ഓയിൽ – 1/3 കപ്പ്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ – 1ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
വാൽനട്‌സ് – 1/4 കപ്പ് അരിഞ്ഞത്
ഈന്തപ്പഴം – 1/4 കപ്പ് അരിഞ്ഞത്
തയാറാക്കുന്ന വിധം
● ഒരു ബൗളിൽ ഈന്തപ്പഴം കുരു കളഞ്ഞത് ഇടുക ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മുപ്പത് മിനിറ്റ് കുതിർക്കാൻ വെക്കുക
● കുതിർത്ത ഈന്തപ്പഴം ഒരു മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് പോലെ അരച്ച് എടുക്കുക .
●അരച്ചെടുത്ത ഈത്തപ്പഴം പേസ്റ്റ് ഒരുബൗളിലേക്ക് മാറ്റുക , ഇതിലേക്ക് രണ്ട് മുട്ട, വാനില എസ്സെൻസ് , ഓയിൽ ,നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക
●ഈ മിക്സിലേക്ക് ഒരു അരിപ്പ വെച്ച് ഗോതമ്പ് പൊടി , ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ അരിച്ച് ചേർക്കുക
●ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇപ്പോൾ കട്ടിയുള്ള മാവായിരിക്കും, മുക്കാൽ കപ്പ് പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
●ഇതിലേക്ക് വാൽനട്ട് , ഈന്തപ്പഴം അരിഞ്ഞത് ചേർത്ത് ഇളക്കുക . കേക്ക് മാവ് ഇപ്പോൾ റെഡി ആയി.
●കേക്ക് മാവ് ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക . മേലെ കുറച്ച് വാൽനട്ട് അരിഞ്ഞത് ഇടുക.
● 175℃ ൽ 45 മിനിറ്റ് ബേക്ക് ചെയ്യുക
●മൈദ , പച്ചസാര ചേർക്കാതെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് റെഡി ആയി . ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.