Dates And Walnuts Cake // ഈന്തപ്പഴം വാൾനട്ട് കേക്ക്..
ആട്ട: മുക്കാൽ കപ്പ്
മൈദ : അര കപ്പ് കപ്പ് + 3 ടേബിൾ സ്പൂൺ
ഈന്തപ്പഴം: 1 കപ്പ് + 5 എണ്ണം
ചൂട് പാൽ: അര കപ്പ്
വാൾനട്ട് : 1/4 കപ്പ്
പഞ്ചസാര : 1/4 കപ്പ്
ചൂട് വെള്ളം : 1/4 കപ്പ്
മുട്ട : 3
ബട്ടർ/ഓയിൽ : 3/4 കപ്പ്
ഗ്രാമ്പു : 1
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 1
ജാതിക്ക (nutmeg): 1 ചെറിയ കഷ്ണം
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്പൂൺ1 കപ്പ് ഈന്തപ്പഴം കുരു കളഞ്ഞ് ചൂട് പാലിൽ അര മണിക്കൂർ കുതിർത്തു വെക്കുക..
ശേഷം അരച്ചെടുക്കുക
വാൾനട്ട് അരിഞ്ഞു വെക്കുക
ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
കാൽ കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരിയിച്ചെടുക്കുക (caramelize)
ഒരുപാട് കരിയിച്ചാൽ കയ്പ്പ് വരും. ഒരു ഇളം ബ്രൗൺ കളർ ആയാൽ മതി.
ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക. വെള്ളം ഒഴിക്കുമ്പോൾ കൈ പൊള്ളതെ ശ്രദ്ധിച്ചു വേണം ചെയ്യാൻ
കേക്കിന് ബ്രൗൺ കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. അത് വേണ്ടെങ്കിൽ ഈ സ്റ്റെപ്പ് ഒഴിവാക്കാം.
സ്പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടർ നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക.. അരച്ചു വെച്ച ഈന്തപ്പഴം ചേർക്കുക
വാനില എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം.
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് ചേർക്കണം.
5 ഈന്തപ്പഴം അരിഞ്ഞെടുക്കുക.
നുറുക്കി വെച്ച വാൾനട്ട് കുറച്ചു മുകളിൽ വിതറാൻ മാറ്റി വെക്കുക. ബാക്കി അരിഞ്ഞു വെച്ച ഈന്തപ്പഴത്തിന് കൂടെ ഇട്ട് മിക്സ് ചെയ്യുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിക്കുക. മുകളിൽ എടുത്തു വെച്ച വാൾനട്ട് വിതറുക
160 C ഇൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക
ഒരു 30 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്തു തുടങ്ങണം. ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുകഈ കേക്കിന് ഒരുപാട് മധുരം ഇല്ല.. നല്ല മധുരം വേണമെങ്കിൽ കുറച്ചു കൂടി ഈന്തപ്പഴം ചേർക്കാം..അല്ലെങ്കിൽ കുറച്ചു പഞ്ചസാര ബട്ടർ ബീറ്റ് ചെയ്യുമ്പോൾ ചേർക്കാം..
ഞാൻ ഇവിടെ ആട്ട, മൈദ മിക്സ് ചെയ്താണ് എടുത്തത്.. മൈദ മാത്രം അല്ലെങ്കിൽ ആട്ട മാത്രം ചെയ്യാം..
വാൾനട്ട് ഇല്ലെങ്കിൽ അണ്ടിപ്പരിപ്പ്, അല്ലെങ്കിൽ ബദാം ചേർക്കാം..
ഞാൻ ഈ കേക്കിൽ ലൈറ്റ് ഒലിവ് ഓയിൽ ആണ് ചേർത്തത്
(1kg cake)