Custard Fruit Salad

Custard Fruit Salad – ഫ്രൂട്ട് സലാഡ്

Custard Fruit Salad

കസ്റ്റാർഡ് പൗഡറും , പാലും , കുറച്ചു ഫ്രൂട്സും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈസി ആയി തയ്യാറാകാൻ പറ്റുന്ന ഒന്നാണ് .എപ്പോഴും കടയിൽ പോയി വല്യ വില കൊടുത്തു വാങ്ങി കഴിക്കണമെന്നില്ല ..

പാൽ – രണ്ടര ഗ്ലാസ്
കസ്റ്റാർഡ് പൌഡർ – രണ്ടു സ്പൂൺ
പഞ്ചസാര
പഴങ്ങൾ
ആദ്യം തന്നെ കസ്റ്റാർഡ് പൌഡർ കാൽ ഗ്ലാസ് പാലിൽ കട്ടകെട്ടാതെ കലക്കി വെക്കണം .ബാക്കി പാൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് തിളപ്പിക്കണം .തിളച്ച ശേഷം തീ നന്നായി കുറച്ചു വെച്ച് കസ്റ്റാർഡ് ചേർത്ത് നന്നായി ഇളക്കികൊടുക്കണം .കുറുകി വരുമ്പോൾ വാങ്ങി വെക്കാം .തണുത്ത ശേഷം ഫ്രീസറിൽ വെക്കുക .fruits ആവശ്യാനുസരണം കട്ട് ചെയ്തു ഫ്രിഡ്ജിൽ വെക്കണം .പിന്നീട് സെറ്റ് ആയ കസ്റ്റാർഡ് ചേർത്ത് മിക്സ് ചെയ്യണം .നുറുക്കിയ നട്സ് വേണമെങ്കിൽ ചേർക്കാവുന്നതാണ് .ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് കുറച്ചു നേരം ഫ്രഡ്ജിൽ വെച്ച ശേഷം സെർവ് ചെയ്യാം .വളരെ ടേസ്റ്റി ആണ് .ഓറഞ്ച് , പൈൻ ആപ്പിൾ തുടങ്ങിയവ സെർവ് ചെയ്യുമ്പോൾ മാത്രം മിക്സ് ചെയ്യണം .അല്ലെങ്കിൽ കയ്പ് വരാൻ സാധ്യതയുണ്ട്

Secret Link