കൊതിയൂറുംചുട്ടരച്ച മുളക് ചമ്മന്തി Chuttarach Mulaku Chammanthi

Chuttarach Mulaku Chammanthi
വറ്റൽമുളക് /ഉണക്കമുളക് -10 എണ്ണം
ചെറിയഉള്ളി – 6
മുളകുപൊടി -2 tsp
വാളൻപുളി – ചെറിയ പീസ്
കടുക് -2tsp
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – 2 tsp
എണ്ണ – 2 tbsp

വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്… ആദ്യം തന്നെ വറ്റൽമുളക് നമുക്ക് ഗ്രിൽ പാനിലോ അടുപ്പത്തോ വെച്ച് ചുട്ടെടുക്കുക… ഇനി ചുട്ടെടുത്ത മുളകും, ചെറിയഉള്ളി, വാളൻപുളി, മുളകുപൊടി, ഉപ്പ് ഇതെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക… ഇനി പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില വറുത്തിട്ട് ഇതിലേക്ക് മുളകിന്റെ മിക്സ്‌ ചേർത്ത് വാട്ടി എടുക്കുക