Chocolate Pudding without Gelatin and China Grass – ജെലാറ്റിനും,ചൈനാഗ്രാസും ഇല്ലാതെ സൂപ്പര്‍ ചോക്ലേറ്റ് പുടടിംഗ് ഉണ്ടാക്കാം
ചേരുവകള്‍
2 കപ്പ് പാല്‍ – 500 ml
ചെറുതായി പൊടിച്ചെടുത്ത ഡാര്‍ക്ക് ചോക്ലേറ്റ് – 50 gm
കോണ്‍ ഫ്ലോര്‍- 2 1/2 tbsp
പഞ്ചസാര – 1/2 cup
കൊക്കോ പൌഡര്‍ – 2 tbsp
ഫ്രെഷ്ക്രീം – 2 tbsp
വാനില്ല എസ്സെന്‍സ്- 1/4 tsp
എടുത്തു വെച്ചിട്ടുള്ള കൊക്കോ പൌഡര്‍ പഞ്ചസാര, കോണ്‍ ഫ്ളോര്‍ എന്നിവ ഒരു പാത്രത്തിലേക്ക് ഇട്ടു മിക്സ് ചെയ്യണം ഇതിലേക്ക് അല്‍പ്പം പാല്ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഈ മിശ്രിതം ബാക്കി ഉള്ള പാലിലേക്കു ഒഴിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം അടുപ്പില്‍ വെച്ച് നന്നായി തിളപ്പിക്കണം. ഇത് തിളപ്പിക്കുമ്പോള്‍ അടിക്കു പിടിക്കാതെ ഇരിക്കാന്‍ പാല്‍ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. ഇത് തിളച്ചു കുറുകി വരുമ്പോള്‍
എടുതുവെചിട്ടുള്ള ക്രീമും,ചോക്കലേറ്റ് പൊടിച്ചതും ചേര്‍ ത്ത് നന്നായി യോജിപ്പിക്കണം. ഒരു രണ്ടു മൂന്നു മിനിറ്റ് കൂടെ അടുപ്പത് വെച്ച് ചെറുതീയില്‍ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാം. ഇതിലേക്ക് അല്‍പ്പം Vanilla extract കൂടെ ചേര്‍ ത്ത്,കുറച്ചു ചൂട് പോകുമ്പോള്‍ ചെറിയ സെര്‍വിംഗ് പാത്രങ്ങളിലേക്ക് മാറ്റാം. ഇത് തണുത്ത് കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് മൂന്നു നാല്മണിക്കൂര്‍ തണുപ്പിച്ചതിന്ശേഷം സെര്‍വ് ചെയ്യാം.
ഈ റെസിപിയുടെ വിശദമായ വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് നോക്കണേ
https://youtu.be/N1L_ctDkCRs