Chocolate Cup Cake

Chocolate Cup Cake – ചോക്ലേറ്റ് കപ്പ്കേക്ക്

Chocolate Cup Cake – ചോക്ലേറ്റ് കപ്പ്കേക്ക്

ചേരുവകൾ :
മൈദാ- 1 കപ്പ്
പൊടിച്ച പഞ്ചസാര -1 കപ്പ്+2 ടേബിൾസ്പൂൺ
കൊക്കോ പൌഡർ-1/ 2 കപ്പ്
ബേക്കിംഗ് പൌഡർ- 3 / 4 tsp
ബേക്കിംഗ് സോഡാ -3 / 4 tsp
പാൽ-1/2 കപ്പ്
വെജിറ്റബിൾ ഓയിൽ- ¼ കപ്പ്
മുട്ട -1
വാനില എസ്സെൻസ് -1 tsp
ഉപ്പ് -2 നുള്ള്
ചൂട് വെള്ളം- 1/4 കപ്പ് (ആവശ്യമെങ്കിൽ)

മൈദാ,പൊടിച്ച പഞ്ചസാര,കൊക്കോ പൌഡർ,ബേക്കിംഗ് പൌഡർ,ബേക്കിംഗ് സോഡാ,ഉപ്പ് എന്നിവ ഒരു ബൗൾ-ൽ മിക്സ് ചെയ്ത ശേഷം രണ്ടു പ്രാവശ്യം അരിച്ചെടുക്കുക.വേറൊരു ബൗൾ-ൽ മുട്ട ബീറ്റ ചെയ്യുക. .ഇതിലേക്ക് പാൽ,വാനില എസ്സെൻസ് എന്നിവ ചേർത്ത് ഇളക്കുക.ഇതിലേക്ക് മൈദാമാവിന്റെ മിക്സ് കുറച്ചു കുറച്ചായി ചേർത്ത് പതിയെ മിക്സ് ചെയ്യുക.ഇതിലേക്ക് വെജിറ്റബിൾ ഓയിലും ചൂട് വെള്ളവുംചേർത്ത് മിക്സ് ചെയ്യുക.ഒരു ബേക്കിംഗ് പാൻ-ലേക്ക് (അല്ലെങ്കിൽ സാദാരണ ഒരു പാത്രത്തിലേക്ക് )ചെറിയ പേപ്പർ ഡിസ്പോസബിൾ കപ്പ് (ചായ കാപ്പി ഒക്കെ കുടിക്കാൻ ഉപയോഗിക്കുന്നത്) വച്ച് കൊടുക്കുക .ഇതിന്റെ മുകളില് കപ്പ് കേക്ക് ലൈനർ വച്ച് കൊടുക്കുക.ഇതിലേക്ക് ബാറ്റർ ഒഴിക്കുക.
ബേക്ക് ചെയ്യുന്ന രീതി:ഒരു പാത്രത്തിലേക്ക് അടുപ്പില്‍ കുറച്ചു വലിയ ചുവടു കട്ടിയുള്ള ഒരു പാത്രം വെച്ച് അതിലേക്കു കുറച്ചു ഉപ്പു വിതറുക .ഇതിലേക്ക് ഒരു റിങ് വച്ച് കൊടുക്കുക. അതിനു ശേഷം ഈ പാത്രം അടച്ചു വെച്ച് 10 മിനിറ്റ് ചൂടാക്കണം. എന്നിട്ടു ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബേക്കിംഗ് പാൻ ഇറക്കി മൂടി വെച്ച് 30 മിനിറ്റ് മീഡിയം തീയിൽ ബേക്ക് ചെയ്തെടുക്കുക.

ഓവൻ-ൽ ചെയ്യുന്ന രീതി:180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യുക.

 

Rini Mathew