Chocolate Cup Cake – ചോക്ലേറ്റ് കപ് കേക്ക്‌

രുചികരമായ ചോക്ലേറ്റ് കപ് കേക്ക്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ചേരുവകൾ

മൈദ – 1/2 കപ്പ്
മുട്ട – 1
കൊക്കോപൗഡർ – 1 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
പാൽ – 4 ടേബിൾസ്പൂൺ
എണ്ണ – 1/4 കപ്പ്

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മുട്ട ,പഞ്ചസാര , എണ്ണ, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി അടിച്ച് എടുക്കുക.

ഇതിലേക്ക് ഒരു അരിപ്പ വെച്ച് മൈദ , കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ എന്നിവ അരിച്ച് ചേർക്കുക .ശേഷം എല്ലാം ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് പാൽ ചേർത്ത് മിക്സ് ചെയ്യുക . ഇപ്പോൾ കപ് കേക്കിനുള്ള മാവ് തയ്യാറായി.

ഒരു കപ് കേക്ക് ട്രേയിൽ ലൈനർ ഇട്ട് രണ്ട് ടേബിൾസ്പൂൺ മാവ് വീതം നിറക്കുക . ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി .

പ്രീ ഹീറ്റഡ്‌ ഓവനിൽ 175℃- ൽ15 – 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക . രുചികരമായ ചോക്ലേറ്റ് കപ് കേക്ക് റെഡി .

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen