ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കുക്കറിൽ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക് അതും വെറും 3 ചേരുവകൾ കൊണ്ട്
ചേരുവകൾ
ബുർബോൺ ബിസ്ക്കറ്റ് – 200 ഗ്രാം
ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
പാൽ – മിക്സ് ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കുക്കർ എടുത്ത് കുറച്ച് ഓയിൽ
തേച്ച് ഒരു ബട്ടർ പേപ്പർ ഇട്ട് മാറ്റി വെക്കുക.ഒരു മിക്സി ജാറിൽ ബിസ്ക്കറ്റ് മുറിച്ച് ഇട്ട് നന്നായി പൊടിച്ചെടുക്കുക , ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ഒന്നു കൂടി പൊടിക്കുക .
പൊടിച്ചെടുത്ത ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് മാറ്റുക ഇതിൽ കുറച്ച് കുറച്ച് പാൽ ഒഴിച്ച് മീഡിയം തിക്ക് ബാറ്റർ ആക്കുക. ഈ ബാറ്റർ കുക്കറിൽ ഒഴിക്കുക .
ഗ്യാസ് സ്റ്റോവ് കത്തിച്ച് ലോ ഫ്ലയിമിൽ വെക്കുക, ആദ്യം ഒരു ദോശ കല്ല് വെച്ച് അതിന്റെ മേലെ കുക്കർ വെച്ച് വാഷർ ഇട്ട് അടക്കുക വിസിൽ ഇടാൻ പാടില്ല . 35 – 40 മിനിറ്റ് ചെറിയ തീയിൽ ബേക്ക് ചെയ്യുക . ചൂട് അറിയതിന് ശേഷം കട് ചെയ്ത് ഉപയോഗിക്കാം .
നല്ല സോഫ്ട് കേക്ക് ആയിരിക്കും , ചോക്ലേറ്റ് ഗനാഷ് ഒഴിച്ച് ഡെക്കറേറ്റ് ചെയ്താൽ അടിപൊളി ബെർത്ഡേ കേക്ക് ആയി.
Thanks
Saranya Sugesh
Youtube link – https://youtu.be/FWK3Amcau_k