ചിക്കൻ ഇഷ്ട്ടൂ Chicken Stew

കുട്ടിക്കാലത്തു ഏല്ലാ വർഷവും ഈസ്റ്ററിനു അടുത്ത വീട്ടിലെ സെലീന ആന്റിയുടെ വീട്ടിൽ നിന്നും പാലപ്പവും ഇഷ്ട്ടുവും (stew )കഴിക്കാൻ പോവുമായിരുന്നു….. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആന്റിയെ കാണാൻ പോയി.. വിശേഷങ്ങൾ പറയുന്നതിന് ഇടയ്ക്ക് ചോദിച്ചു വാങ്ങിയ റെസിപ്പീ.
ഇടിയപ്പത്തിനും പാലപ്പത്തിനും best ആണ്
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക.
ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വാഴറ്റി, ചെറുതായി അരിഞ്ഞ2 സവാളയും, 7 പച്ചമുളകും ചേർക്കുക (എരിവിന് അനുസരിച്ചു )
വാടി വരുമ്പോൾ 10 കശുവണ്ടിയും, ഉണക്ക മുന്തിരിയും ചേർക്കുക.
ഇതിലേക്കു ചെറുതായി അരിഞ്ഞ 2 ഉരുളകിഴങ്ങും, അരക്കിലോ ചിക്കെൻ ബ്രെസ്റ് ചെറുതായി അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നയി ഇളക്കുക..
ഇതിലേക്ക് 2 glasss തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ചെറിയ തീയിൽ വേവിക്കുക..
ചിക്കൻ വെന്തു കഴിഞ്ഞാൽ 1 ഗ്ലാസ്‌ ഒന്നാം പാൽ ചേർത്ത് തിളച്ചു വരുമ്പോൾ അല്പം കുരുമുളക് പൊടിയും വെളിച്ചെണ്ണയും തൂവി ഉപയോഗിയ്ക്കാം.

Note: വെളുത്തകുരുമുളക് പൊടി ഉപയോഗിച്ചാൽ നല്ല വെളുത്ത കറി കിട്ടും
ഞാൻ ഒരു സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചു. നല്ല തിക്ക് ഗ്രേവി കിട്ടാൻ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x