Chicken Stew – ചിക്കന്‍ സ്റ്റു

ചിക്കന്‍ സ്റ്റു

വേണ്ട സാധനങ്ങള്‍

ചിക്കന്‍ – ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് ) 
ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
സവാള – രണ്ടെണ്ണം ( ചതുരത്തില്‍ അരിഞ്ഞത് )
ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്സ്പൂറണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒരു ടേബിള്സ്പൂറണ്‍
പച്ച മുളക് രണ്ടായി കീറിയത് – അഞ്ചെണ്ണം

കറുവപ്പട്ട – രണ്ടു ചെറിയ കഷണം
ഏലക്കാ – 4 – 5 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കുരുമുളക് ( പൊടിക്കാത്തത് ) – ഒരു ടീസ്പൂണ്‍
പെരും ജീരകം

കട്ടിയുള്ള തേങ്ങാപ്പാല്‍ – ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ – മൂന്നു കപ്പ്
വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്‍

ഉണ്ടാക്കുന്ന വിധം :-

ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക് എന്നിവ നന്നായി വഴറ്റുക.
ഇനി സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്ത്തു നല്ലത് പോലെ വഴറ്റുക .
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി കട്ടി കുറഞ്ഞ തേങ്ങാ പാലില്‍ വേവിയ്ക്കുക.
ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ് , ഉരുളക്കിഴങ്ങ് എന്നിവ ചേര്ത്തു വീണ്ടും വേവിയ്ക്കുക.
നന്നായി വെന്തു കഴിയുമ്പോള്‍ കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയത്തിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
നല്ല രുചികരമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ .

****
ചിക്കന്‍ സ്റ്റ്യൂവില്‍ മുളക് പൊടി , മല്ലിപ്പൊടി എന്നിവ ചേരില്ല.
വേണമെങ്കില്‍ അണ്ടിപ്പരിപ്പ് അരച്ച് ചേര്ത്തും രുചി കൂട്ടാം.
തേങ്ങാപ്പാല്‍ ഇല്ലായെങ്കില്‍ കോക്കനട്ട് മില്‍ക്ക് പൌഡര്‍ കലക്കി ചേര്‍ത്താല്‍ മതി.25 മിനിട് മതി ഈ കറി വെന്തു കിട്ടാന്‍.

Ammachiyude Adukkala - Admin