ചെത്തു മാങ്ങാ അച്ചാർ Chethumanga Achar

Chethumanga Achar
Ingredients :മാങ്ങാ മൂവാണ്ടൻ or നാടൻ ആണ് നല്ലത് 1kg (ചിത്രത്തിൽ കാണുന്ന പോലെ മുറിക്കുക നീളത്തിൽ. അല്പം കൂടി കട്ടി കൂടിയാലും കുഴപ്പമില്ല )
മുളക് പൊടി 1/2 cup
മഞ്ഞൾ പൊടി 1/2 spoon
കായം രുചിക് അനുസരിച്ചു
കടുക് പൊടിച്ചത് 3spoon
ഉപ്പ്
തിളപ്പിച്ച്‌ ആറിയ വെള്ളം (വേണമെങ്കിൽ മാത്രം )
Method
വളരെ സിമ്പിൾ ആയ അച്ചാർ ആണ് ith. മാങ്ങാ മുറിച്ചു ഉപ്പ് തിരുമ്മി ഒരു സ്റ്റീൽ or മൺപാത്രത്തിൽ ഇട്ടു വെക്കുക. ഫ്രിഡ്‌ജിൽ ഒന്നും വെക്കേണ്ട. നന്നായി മൂടി കെട്ടി വെക്കണം. ഒരു 3 ഡേയ്‌സ് കഴിയുമ്പോൾ തുറക്കാം. ഇപ്പൊ ആ മാങ്ങയിലെ വെള്ളം മുഴുവൻ പുറത്തു വന്നിട്ടുണ്ടാകും. ഇതിലേക്ക് ആവശ്യത്തിന് മുളക് പൊടി, കായം, മഞ്ഞൾ പൊടി, കടുക് പൊടിച്ചത് ഇവ ചേർത്ത് മിക്സ്‌ ചെയ്യുക. കുറച്ചു കറിവേപ്പില ഇഷ്ടമാണെങ്കിൽ ചേർക്കാം. വെള്ളം കുറവാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ലേശം ഒഴിച്ച് കൊടുക്കാം. ഇനി ഇത് ഒരു ഭരണിയിൽ ആക്കി മുകളിൽ നല്ലെണ്ണ ചൂടാക്കിയത് ഒരു 3-4 spoons ഒഴിച്ച് കൊടുക്കാം. പിന്നെ ഒരു നല്ല കോട്ടൺ തുണി കട്ടി കുറഞ്ഞത് നല്ലെണ്ണയിൽ മുക്കി അച്ചാറിന്റെ മുകളിലായി വിരിച്ചു കെട്ടി വെക്കാം. ഇത് ഒരു 3 4 months ഇരുന്നു കഴിഞ്ഞിട്ട് എടുക്കുന്നതാണ് നല്ലത്. അതായത് ഇപ്പൊ ഇട്ടാൽ മാങ്ങാ കാലം തീരുമ്പോളേക്കും എടുക്കാം. കഞ്ഞി, കപ്പ, ചേമ്പ് പുഴുക്ക് ഒക്കെ കൂടെ നല്ല കോമ്പിനേഷൻ ആണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x