ചെറുപയർ പരിപ്പ് പായസം Cherupayar Payasam

ചെറുപയർ അൽപം വെളിച്ചെണ്ണ പുരട്ടി വറുക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്നു രണ്ടു കറക്കുക ( Pulse ബട്ടൻ ഒന്നു രണ്ടു തവണ ഇടുക ) ശേഷം മുറത്തിൽ ഇട്ട് പാറ്റി തൊലി പൊളിഞ്ഞ പയർ എടുക്കുക. ഇവിടെ ഇതിനെ പയർ അലക് എന്നാണു പറയുന്നത്.
ഒരു കപ്പ് പയർ അലക് അല്പം നെയ്ചേർത്ത് കുക്കറിൽ വേവിക്കുക.ഒരു ചീനചട്ടിയിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി തേങ്ങാ ചെറുതായി അരിഞ്ഞത് എന്നിവ വറുത്തു മാറ്റി വെക്കുക. ആ പാത്രത്തിലേക്ക് കുറച്ചു കൂടി നെയ്യ് ഒഴിച്ച് ശർക്കര ഉരുക്കിയത് ചേർത്ത് ഒന്നുമിക്സായപ്പോൾ നേരത്തേ വേവിച്ച പയർ ഒന്ന് ഉടച്ച് അതിലേക്ക് ചേർത്ത് നന്നായി വരട്ടുക പിന്നിട് തേങ്ങാപ്പൽ ചേർക്കാം ആദ്യം രണ്ടാം പാൽ ചേർക്കണം കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാകുമ്പോൾ ഇറക്കിവെച്ച് നേരത്തേ വറുത്തു വെച്ചത് ചേർക്കുക.

 

Cherupayar Payasam Ready