Chemmeen Theeyal

കൊഞ്ച് തീയൽ – Chemmeen Theeyal

കൊഞ്ച് തീയൽ എങ്ങനെ തയാറാക്കാം ? – How to Prepare Chemmeen Theeyal

കൊഞ്ച് തീയൽ ഉണ്ടെങ്കിൽ ചോറ്‌ എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്.

ചേരുവകൾ

കൊഞ്ച് – 200 ഗ്രാം
ചെറിയ ഉള്ളി – 1/2 കപ്പ്
പച്ചമുളക് – 3 എണ്ണം
മുരിങ്ങക്ക – 1 വലുത്
തക്കാളി – 1 വലുത് അരിഞ്ഞത്
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെള്ളം – 3 കപ്പ്

തേങ്ങ വറുക്കാൻ

തേങ്ങ തിരുമിയത് – 1ചെറിയ മുറി
ചുവന്നുള്ളി – 5 എണ്ണം അരിഞ്ഞത്
ഉണക്കമുളക്‌ – 6 എണ്ണം
മല്ലി – 1 ടീസ്പൂൺ
പെരുംജീരകം – 1/2 ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച്, തേങ്ങ, ചുവന്നുള്ളി, ഉണക്കമുളക്‌,മല്ലി,പെരുംജീരകം, ഉലുവ,കറിവേപ്പില എന്നിവ ചേർത്ത് തേങ്ങ നന്നായി ചുവക്കുന്നത് വരെ വറുത്തെടുക്കുക . തണുത്തതിന് ശേഷം വെള്ളം ചേർക്കാതെ തേങ്ങ അരച്ചെടുത്ത് മാറ്റിവെക്കുക.

ഒരു ചട്ടി വെച്ച് ചുവന്നുള്ളി ,പച്ചമുളക്, മുരിങ്ങക്ക , കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക . ഇതിലേക്ക് കൊഞ്ച് ചേർത്ത് വെള്ളം വറ്റുന്നത് വരെ വഴറ്റി എടുക്കുക .

ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൊഞ്ച് വഴറ്റിയതിലേക്ക് ചേർത്ത് കൊടുക്കുക . ഇതിലേക്ക് മൂന്ന് കപ്പ് വെള്ളംവും അവിശ്യത്തിന് ഉപ്പും , തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി അടച്ച് വെച്ച് എണ്ണ തെളിയുന്നത് വരെ തിളപ്പിക്കുക . കൊഞ്ച് തീയൽ ഒന്ന് കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം . അങ്ങനെ രുചികരമായ ആലപ്പുഴ സ്റ്റൈൽ കൊഞ്ച് തീയൽ റെഡി ആയി.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen