കാഷ്യൂ നട്ട് ലഡ്ഡു Cashew Nut Laddoo

കാഷ്യൂ നട്ട് ലഡ്ഡു Cashew Nut Laddoo

ആവശ്യമുള്ള സാധനങ്ങള്‍
കാഷ്യൂ നട്ട് – 1 കപ്പു
തേങ്ങ ചുരണ്ടിയത് – ½ മുറി
ശര്‍ക്കര ചിരകിയെടുത്തത് – 150 ഗ്രാം
മട്ട അരി– ½ കപ്പു
ഏലക്ക – 4 -5 എണ്ണം ( പൊടിക്കുക )
നെയ്യ് – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ഒരു ഫ്രയിംഗ് പാനില്‍ കാഷ്യൂ നട്ട് ഇട്ടു ചെറു തീയില്‍ ചെറിയ ബ്രൌണ്‍ നിറമാകുന്നത് വരെ വറുക്കുക. ചൂട് ആറിക്കഴിയുമ്പോള്‍ മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുക്കുക.
അത് പോലെ മട്ട അരിയും വറുത്തു പൊടിച്ചെടുക്കുക .
അരിപ്പൊടിയും , കാഷ്യൂ നട്ട് പൊടിയും നന്നായി മിക്സ് ചെയ്യുക.
അതിനു ശേഷം തേങ്ങ ചുരണ്ടിയത്, ശര്‍ക്കര ചിരകിയെടുത്തത് , ഏലക്ക പൊടി എന്നിവ ഈ പൊടിയില്‍ ചേര്‍ത്തു , വീണ്ടും മിക്സിയില്‍ ഇട്ടു നന്നായി ഒന്ന് പൊടിച്ചെടുക്കുക.
അതിനു ശേഷം കൈവെള്ളയില്‍ കുറച്ചു നെയ്യ് പുരട്ടി , ഈ കൂട്ട് ലഡ്ഡുവിന്റെ വലുപ്പത്തില്‍ ഉരുളകള്‍ ആക്കിയെടുക്കുക.
വൈകുന്നേരം ചായയുടെ കൂടെ നല്ല ഒരു പലഹാരം ആയി

Indu Jaison