കാരറ്റ് വട Carrot Vada

‎ ചേരുവകൾ :-
കാരറ്റ് ഗ്രേറ്റ് ചെയ്തത്. 1 കപ്പ്‌
കടലമാവ്. 3/4 കപ്പ്‌
കോൺഫ്ളോർ. 2 ടേബിൾസ്പൂൺ
വെളുത്തുള്ളി 4 അല്ലി
ഇഞ്ചി. ഒരു കഷണം
പച്ചമുളക്. 3 എണ്ണം
ജീരകം.ഒരു നുള്ള്
മല്ലിയില.ആവശ്യത്തിന്
ഉപ്പ്. ആവശ്യത്തിന്
വെളിച്ചെണ്ണ…. ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില ചെറുതായി അരിഞ്ഞു വക്കുക. ഒരു ബൗളിൽ കടലമാവ്, കോൺഫ്ലോർ, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർക്കുക. ഒന്നുമിക്സക്കി ഗ്രേറ്റ് ചെയ്തുവച്ച കാരറ്റും കൂടി ചേർക്കുക.ശേഷം മല്ലിയില ചേർത്ത് നന്നായി കുഴച്ചു ഓരോരോ ചെറിയ, ചെറിയ ഉരുളകളാക്കി നിങ്ങക്ക് ഇഷ്ടമുള്ള ഷേപ്പിൽ ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൌൺ കളർ ആയാൽ വറുത്തു കോരുക. മീഡിയം ഫ്ലമിൽ ചെയ്താൽ മതി. അങ്ങിനെ നമ്മുടെ ടേസ്റ്റി “കാരറ്റ് വട ” റെഡി

Carrot Vada Ready