Carrot Payasam
ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തോന്നി കാരറ്റ് പായസം ഉണ്ടാക്കണംന്ന് … പിന്നെ ഒട്ടും വൈകിച്ചില്ല റെസിപ്പി ഇന്നാപിടിച്ചോ
കാരറ്റ് മീഡിയം 3 എണ്ണം
പാൽ 1 ltr
ഗോതമ്പ് നുറുക്ക് ഒരു കൈ പിടി
പഞ്ചസാര 1 കപ്പ്
ഏലക്ക 5 എണ്ണം
ഉപ്പ് 1 നുള്ള്
നെയ് ആവശ്യത്തിന്
മുന്തിരി & അണ്ടിപ്പരിപ്പ്
തേങ്ങ ചെറിയതായി അരിഞ്ഞത്
കാരറ്റ് വട്ടത്തിൽ അറിഞ്ഞു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക, നല്ലപോലെ തണുത്തതിനു ശേഷം നന്നായി അരച്ച് എടുക്കുക . അതിലേക്കു ഗോതമ്പ് നുറുക്ക് വേവിച്ചു ചൂട് ആറിയ ശേഷം ചേർക്കുക. അരച്ച കാരറ്റ് ഉം വേവിച്ച ഗോതമ്പ് ഉം നല്ലപോലെ മിക്സ് ചെയ്യുക അതിലേക്കു 1ltr പാലിൽ കുറച്ചു മാറ്റി വെച്ചശേഷം ബാലൻസ് ഉള്ള പാൽ ചേർത്ത് മിക്സ് ചെയ്യുക. പഞ്ചസാര (ആവസ്യത്തിനു) യും ഏലക്ക യും കൂടെ നന്നായി പൊടിച്ചു എടുക്കുക അത് ഈ മിക്സ് ലേക്ക് ചേർത്തുകൊടുക്കുക. ഇനി stow ഓൺ ചെയ്തു നമ്മൾ തയാറാക്കിവെച്ചിരിക്കുന്ന പായസം മിക്സ് അതിലേക്കു വെച്ച് നന്നായി ഇളക്കികൊടുക്കണം അതിന്റെ ഒപ്പം ഒരു നുള്ളു ഉപ്പു കൂടെ ചേർത്ത് കൊടുക്കാം. തിളച്ചുകഴിയുമ്പോൾ നല്ലപോലെ കുറുകിയിട്ടുണ്ടെങ്കിൽ അത് മാറ്റാനായി നേരത്തെ മാറ്റിവെച്ചിരിക്കുന്ന പാൽ ചേർത്ത് ഇളക്കുക എന്നിട്ടു തിളച്ച ശേഷം stow ഓഫ് ചെയ്തു പായസം മാറ്റിവെക്കുക.
അടുപ്പിൽ പാൻ വെച്ച് അത് ചൂടായശേഷം നെയ് ഒഴിക്കുക. അതിലേക്കു തേങ്ങ ചെറിയതായി അരിഞ്ഞത്, മുന്തിരി & അണ്ടിപ്പരിപ്പ് ഇട്ടു നന്നായി വറുത്തെടുത്തു പായസത്തിലേക്കുചേർക്കാം.
ചൂട് ആറിയ ശേഷം