രുചികരമായ ക്യാരറ്റ് ഹൽവ എളുപ്പത്തിൽ തയ്യാറാക്കാം
ചേരുവകൾ
ക്യാരറ്റ് – 500 ഗ്രാം
പാൽ – 3 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ഏലക്കാപൊടിച്ചത് – 1/2 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
കശുവണ്ടി – 1 ടേബിൾസ്പൂൺ
ബദാം – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ക്യാരറ്റ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക . ഒരു പാൻ വെച്ച് രണ്ട് സ്പൂൺ നെയ്യൊഴിക്കുക . നെയ്യിലേക്ക് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ഇട്ട് അഞ്ച് മിനിറ്റ് വഴറ്റുക . ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക , പഞ്ചസാര അലിഞ്ഞ് ചേർന്നു കഴിയുമ്പോൾ പാൽ ഒഴിച്ച് മീഡിയം തീയിൽ ഇളക്കി കൊണ്ടിരിക്കുക . പാൽ വറ്റി കുറുകി വരുമ്പോൾ ഏലക്കാപൊടിച്ചത് ചേർത്ത് ഇളക്കുക. പാൽ മുഴുവനും വറ്റി കട്ടി ആയി വരുമ്പോൾ കശുവണ്ടി , ബദാം അരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ ക്യാരറ്റ് ഹൽവ റെഡി ആയി . ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം .