ഓവൻ ഇല്ലാതെ തയ്യാറാക്കാൻ പറ്റിയ കിടിലൻ കാരറ്റ് കേക്ക് – Carrot Cake (Without Oven)
ഞാൻ ഇത് ചെയ്തെടുത്തത് പ്രഷർകുക്കറിലാണ്. പ്രഷർകുക്കർ തയ്യാറാക്കുമ്പോൾ പഴയ പ്രഷർകുക്കർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഓവനിലും ചെയ്തെടുക്കാം.
180°C 5 മിനിറ്റ് free heat ചെയ്ത ഓവനിൽ 35 മിനിറ്റ് ബേക്ക് ചെയ്താൽ മതിയാകും.
കാരറ്റ് കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് പോലും ഈ ഒരു കേക്ക് ഇഷ്ടപ്പെടും .
ആവശ്യമുള്ള സാധനങ്ങൾ
കാരറ്റ് 200gm
മൈദ 100gm
ഓയിൽ 50 ml
പഞ്ചസാര 100gm
മുട്ട 2 എണ്ണം
ബേക്കിങ് പൗഡർ 3/4 tsp
വാനില എസൻസ് 1/2 tsp
ജാതിക്ക പട്ട ഗ്രാമ്പൂ ഏലക്കായ പൊടിച്ചത് അരടീസ്പൂൺ
ഉപ്പ് ഒരുനുള്ള്
തയ്യാറാക്കുന്ന വിധം
* ക്യാരറ്റ് തൊലി കളഞ്ഞ ശേഷം ഗ്രേറ്റ് ചെയ്തെടുക്കുക
* പഞ്ചസാര ജാതിക്ക ഏലക്ക ഗ്രാമ്പൂ പട്ട എന്നിവ ഒരുമിച്ച് പൊടിച്ചെടുക്കുക
* രണ്ടു മുട്ട നന്നായി പതപ്പിച്ച് എടുക്കുക ഇതിലേക്ക് പൊടിച്ചെടുത്ത് പഞ്ചസാര കുറച്ച് കുറച്ച് ചേർത്ത് യോജിപ്പിക്കുക
* ശേഷം ഇതിലേക്ക്
വാനിലഎസൻസ് ഓയിൽ എന്നിവ ചേർത്ത് യോജിപ്പിക്കുക
* മൈദയിലേക്ക് ബേക്കിങ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക
* ഈ മൈദയുടെ കൂട്ട് പതപ്പിച്ചുവച്ച മുട്ടയുടെ കൂട്ടിലേക്ക് ചേർത്ത് യോജിപ്പിക്കുക
* ശേഷം ഗ്രേറ്റ് ചെയ്തുവച്ച കാരറ്റ് ചേർക്കുക എല്ലാം കൂടെ യോജിപ്പിക്കുക
* ബേക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ അല്പം ഓയിൽ തടവിയശേഷം ബട്ടർ പേപ്പർ നിരത്തി കൊടുക്കുക ഇതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കുക
* ഞാൻ ഇവിടെ ഒരു പഴയ പ്രഷർകുക്കറിൽ ആണ് ബേക്ക് ചെയ്ത എടുക്കുന്നത്
* പ്രഷർ കുക്കറിൽ അല്പം ഉപ്പ് ചേർത്ത് അതിനു നടുവിലായി ഒരു റിംഗ് വെച്ച് കുക്കർ മൂടിവെച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക
* ചൂടായ കുക്കറിലേക്ക് റിങ്ങിന് മുകളിലായി മാവ് ഒഴിച്ച പാത്രം വെച്ചു കൊടുത്തു കുക്കർ മൂടിവച്ച് ചെറിയതീയിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക
Carrot Cake without Oven is Ready