Carrot Burfi – ക്യാരറ്റ് ബർഫി
ചേരുവകൾ
………………..
ക്യാരറ്റ് 500 g ഗ്രേറ്റ് ചെയിതത്
തിളപ്പിച്ച പാൽ 200 ml
കണ്ടൻസ്ഡ് മിൽക്ക് 1/2 ടിൻ
പാൽപ്പൊടി 6 ടേബിൾ സ്‌പൂൺ
പഞ്ചസാര മധുരത്തിന് ആവശ്യമായത് (കണ്ടൻസ്ഡ് മിൽക്ക് ചേർക്കുന്ന കൊണ്ട് നോക്കി ചേർക്കണം )
ഏലക്കാ പൊടിച്ചത് 1 ടി സ്പൂൺ
നെയ് 2 ടേബിൾ സ്പൂൺ
ബദാം ചോപ്പ് ചെയിതത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
……………………………..
പാൻ ചൂടാക്കി അതിൽ നെയ് ഒഴിച്ച് ചൂടാകുമ്പോൾ ക്യാരറ്റ് ഇട്ട് വഴറ്റുക .ക്യാരറ്റിന്റെ പച്ച ടേസ്റ്റ് മാറി തുടങ്ങുമ്പോൾ പാലും, കണ്ടൻസ്ഡ് മിൽക്കും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയിത് ചെറുതീയിൽ അടച്ച് വയ്ക്കുക . നന്നായി കുറുകി തുടങ്ങുമ്പോൾ ഏലക്കാപ്പൊടിയും ,പാൽപ്പൊടിയും ചേർത്ത് തുടരെ ഇളക്കി കൊടുക്കുക.ക്യാരറ്റ് ഡ്രൈ ആയി പാനിൽ നിന്ന് വിട്ട് വരുന്ന പാകം ആകുമ്പോൾ നെയ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയിത് വയ്ക്കുക. മുകളിൽ ബദാം വിതറി തണുക്കുമ്പോൾ കട്ട് ചെയിത് എടുക്കാം